കാഞ്ഞങ്ങാട്: റിട്ട. ഡിവൈഎസ്പിയെ നഗരമദ്ധ്യത്തില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. മണപ്പുറം ഫൈനാന്‍സ് കാഞ്ഞങ്ങാട് ശാഖയിലെ സെക്യൂരിറ്റി വിങ്ങ് റീജിയണല്‍ മാനേജര്‍കൂടിയായ റിട്ട. ഡിവൈഎസ്പി നീലേശ്വരത്തെ എം കമലാക്ഷ (59) നാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ കാഞ്ഞങ്ങാട് മണ്ഡ ലം സെക്രട്ടറി എ ദാമോദരന്‍, സിപിഐ പ്രവര്‍ത്തകനായ ക ള്ളാറിലെ മാത്യു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. രാവിലെ മണപ്പുറം ഫൈനാന്‍സിന്റെ കോട്ടച്ചേരി ശാഖയില്‍ വന്നശേഷം ചായ കുടിക്കാനായി പുറത്തിറങ്ങിയ കമലാക്ഷനെ കാഞ്ഞങ്ങാട് എസ്ബിഐ ശാഖയ്ക്ക് സമീപം ദാമോദരനും മാത്യുവും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മണപ്പുറം ഫൈനാന്സില് നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നവും നേരത്തെ ഇതിന്റെ പേരിലുണ്ടായ സമരവും സംഘര്‍ഷത്തിനിടയാക്കുകയും ഫൈനാന്‍സിലെ ജീവനക്കാരെ ആക്രമിച്ചതിന്റെ പേരില്‍ ദാമോദരന്‍ ഉള്‍പ്പെടെയുള്ള സിപിഐ - എഐടിയുസി പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സെക്യൂരിറ്റി വിങ്ങിന്റെ റീജിയണല്‍ മാനേജര്‍ എന്ന നിലയില്‍ കമലാക്ഷന്‍ മണപ്പുറം ഫൈനാന്‍സ് മാനേജ്മെന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
case
Kanhangad
Kasaragod
News
കാസര്‍കോട്
റിട്ട.ഡിവൈഎസ്പിയെ റോഡിലിട്ട് തല്ലി; രണ്ട് പേര്‍ക്കെതിരെ കേസ്
റിട്ട.ഡിവൈഎസ്പിയെ റോഡിലിട്ട് തല്ലി; രണ്ട് പേര്‍ക്കെതിരെ കേസ്
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് രണ്ട് ദിവസത്തെ പെരുന്നാള്‍ അവധി മനുഷ്യവിഭവ–എമിറൈറ്റേഷന്‍ മന്ത്രാലയം പ്രഖ്യാപിച്ചു.[www.malabarflash.co...
-
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ ഇരിട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക് . ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്തുള്ള വലിയ വളവിൽ...
-
ജിയോണിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ ജിയോണി എ 1 ലൈറ്റ് വിപണിയില്‍. 20 എം ബി സെന്‍സറുമുളള സെല്‍ഫി ക്യാമറയും 13 എം ബി എല്‍ ഇ ഡി ഫ്ലാഷ...
-
തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ ...
No comments:
Post a Comment