Latest News

മഴവില്‍ അഴകില്‍ അമ്മ കൊച്ചിയില്‍

കൊച്ചി:  ഷാര്‍ജയിലെ താരപ്പൂരത്തിന് ശേഷം താരങ്ങള്‍ തിരികെയെത്തി. കൊച്ചിയ്ക്ക് ഉല്‍സവമായി മഴവില്‍ അഴകില്‍ അമ്മ മെഗാ ഷോ ഞായറാഴ്ച നടക്കും. വൈകിട്ട് ആറരയ്ക്കു വില്ലിങ്ഡണ്‍ ഐലന്‍ഡിലെ ബ്രിസ്‌റ്റോ ഗ്രൌണ്ടിലാണ് ഷോ.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ അറുപതോളം താരങ്ങള്‍. പാട്ടും ഡാന്‍സും സ്‌കിറ്റുമായി കൊച്ചിയുടെ രാവിന് താരപ്രഭയേറും. താരസംഘടനയും മഴവില്‍ മനോരമയും ചേര്‍ന്നൊരുക്കുന്ന മെഗാ ഷോയുടെ രണ്ടാമത്തെ വേദിയാണ് കൊച്ചി. ഷാര്‍ജിയിലെ ആദ്യഷോയ്ക്ക് ശേഷം താരങ്ങള്‍ കൊച്ചിയില്‍ തിരികെയെത്തി. കൊച്ചിയിലെ ഷോയ്ക്കായി ആരാധകരെ പോലെ തങ്ങളും കാത്തിരിക്കുന്നുവെന്ന് താരങ്ങള്‍ പറഞ്ഞു. 

ടി കെ രാജീവ് കുമാറാണ് ഷോയുടെ സംവിധാനം. സ്‌കിറ്റുകള്‍ ഒരുക്കുന്നതില്‍ പ്രിയദര്‍ശനും സഹകരിച്ചു. ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷത്തെ ഷോയില്‍ അനുസ്മരിക്കുന്നു. സാങ്കേതിക മേന്‍മ കൊണ്ടും ഉളളടക്കം കൊണ്ടും മഴവില്ലഴകില്‍ അമ്മ സ്‌റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമാകുമെന്നാണ് കരുതുന്നത്. രണ്ട് കരകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഉല്‍സവത്തിന്റെ രീതിയിലാണ് ഷോയും വേദിയും സജ്ജീകരിച്ചിരിക്കുന്നത്.

Keywords: Kerala, Entertainment, Kochi, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.