കാസര്‍കോട് കമ്പല്ലൂര്‍ വാഴപ്പളളി വീട്ടില്‍ മൊയ്തീന്‍ കുട്ടിയുടെയും അലീമയുടെയും മകള്‍ ആയിഷ (25) ആണ് മരിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ ആമ്പൂര്‍ പോലീസിന് പരാതി നല്‍കി.
പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവായ ഫയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മൈസൂര്‍ കല്യാണമെന്നപോലെ കുടുംബ പ്രാരാബ്ധത്തെ തുടര്‍ന്നാണ് ആയിഷയെ ബാംഗ്‌ളൂര്‍ സ്വദേശിയായ ഫയാസിന് വിവാഹം ചെയ്ത് കൊടുത്തത്.
നാലുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ ബാംഗ്‌ളൂരിലായിരുന്നു താമസം. കളളക്കടത്ത് കേസില്‍പ്പെട്ട് നാലുമാസം മുമ്പ് ഫയാസ് പോലീസിന്റെ പിടിയിലായി. രണ്ടുമാസം മുമ്പ് ജാമ്യത്തിലിങ്ങിയ ഫയാസ് കുടുംബത്തോടൊപ്പം ആമ്പൂരിലെ ഗുഡിമാട്ടം എന്ന സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു.
രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് ആയിഷ മരിച്ചതായി ഫായസാണ് വെളളിയാഴ്ച കാസര്‍കോട്ടെ വീട്ടുകാരെ വിവിരം അറിയിച്ചത്.
എന്നാല്‍ ബന്ധുക്കള്‍ ആമ്പൂരിലെത്തി പരിശോധന നടത്തിയപ്പോള്‍ യുവതിയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം ഫയാസിനോട് ചോദിച്ചപ്പോള്‍ ആയിഷ തൂങ്ങി മരിക്കുകയായിരുന്നുവെന്നായിരുന്നു മറുപടി.
വെളളിയാഴ്ച രാവിലെ 7.30 ന് നടന്ന മരണം വീട്ടുകാരെ വിളിച്ചറിയിക്കാന്‍ തമസിപ്പിച്ചതും ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് തന്നെ മൃതദേഹം സംസ്‌കരിക്കാനുളള ഏര്‍പ്പാടുകള്‍ ചെയ്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഇവിടെ എത്തിയ ബാംഗ്‌ളൂര്‍ കെ.എം.സി.സി. പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ഫയാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മരിക്കുമ്പോള്‍ ആയിഷ മൂന്ന് മാസം ഗര്‍ഭണിയായിരുന്നു. മൂന്നു വയസ്സുകാരി സാറ ഏക മകളാണ്.
മൃതദേഹം ഗുഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബാംഗ്‌ളൂര്‍ ശാന്തിനഗറിലെ ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment