കൊച്ചി: ഹിന്ദിയിലും മലയാളത്തിലുമായി നിര്‍മിക്കുന്ന ചതുര്‍മാന (4ഡി) ചിത്രം ബിയോണ്‍ഡ് ദ് ട്രൂത്ത് (ഏക് അന്‍ചുവാ സച്) നവംബറില്‍ തിയറ്ററുകളിലെത്തും. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം രാജ്യത്തെ ആദ്യ ചതുര്‍മാന ചിത്രമാണെന്നു സംവിധായകനും നിര്‍മാതാവുമായ പി.കെ. അശോകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നരബലിയാണു ചിത്രത്തിന്റെ പ്രമേയം.
ഹാപ്പി ട്യൂണ്‍ മീഡിയയുടെ ബാനറില്‍ പത്തു കോടി രൂപ ചെലവിലാണു ചിത്രം നിര്‍മിക്കുന്നത്. മൂന്നാര്‍, ഗോവ എന്നിവിടങ്ങളിലായി അടുത്തമാസം അവസാനവാരം ചിത്രീകരണം തുടങ്ങും. ചതുര്‍മാന സാങ്കേതികവിദ്യ ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ദ്വിമാന, ത്രിമാന സംവിധാനമുള്ള തിയറ്ററുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അശോകന്‍ പറഞ്ഞു.
മനോജ്കുമാര്‍ സിംഗ് ആണ് ചിത്രത്തിന്റെ കഥയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത്. ഗായിക ശ്രേയാ ഘോഷാല്‍, ഗായകന്‍ കെകെ എന്നിവര്‍ പാടിയ നാലു പാട്ടുകള്‍ ചിത്രത്തിലുണ്ട്. ബെല്‍ജിയം ആസ്ഥാനമായുള്ള ബാര്‍കോയുടെ ഓറോ 11.1 3ഡി ശബ്ദസംവിധാനമാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. മെഷീന്‍ വിഷന്‍ കാമറകളാണു ചിത്രീകരണത്തിന് ഉപയോഗിക്കുക. സീനിയര്‍ അസോസിയേറ്റ് ഡയറക്ടര്‍ മെഹര്‍ അലി, ഷുക്കൂര്‍ മണപ്പാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment