തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാനസമിതി തീരുമാനിച്ചു. നിയമസഭക്കകത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗങ്ങളും ധനാഭ്യര്‍ത്ഥന ചര്‍ച്ചയും ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് പാര്‍ലമെന്ററി പാര്‍ട്ടിക്ക് എല്‍ഡിഎഫ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ഇടതുമുന്നണി നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചു പുറത്തുപോകണമെന്നും ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇതുവരെ ഉണ്ടാകാത്ത പെരുമാറ്റമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പറയുന്ന സമരങ്ങളെ സര്‍ക്കാര്‍ ചോരയില്‍ മുക്കുകയാണ്. ഈ നയത്തെ എന്തു വില കൊടുത്തും എല്‍ഡിഎഫ് നേരിടുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment