തളിപ്പറമ്പ്: വയറുവേദനയ്ക്കു കുത്തിവയ്‌പ്പെടുത്ത എട്ടു വയസുകാരി മരിച്ചതായി പരാതി. മംഗലശേരിയിലെ പുല്ലാഞ്ഞിയോട്ട് വീട്ടില്‍ പ്രദീപന്‍-ഷീബ ദമ്പതികളുടെ ഏക മകള്‍ സനുഷയാണ് ഞായറാഴ്ച രാത്രി മരിച്ചത്. രാത്രി 9.30 ഓടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കപ്പാലത്തെ ശിശുരോഗ വിദഗ്ധനെ കാണിച്ച ശേഷം തളിപ്പറമ്പിലെ ഒരാശുപത്രിയില്‍ നിന്നും കുത്തിവയ്‌പ്പെടുത്തിരുന്നു.
കുത്തിവയ്‌പ്പെടുത്ത ഉടന്‍ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

തൃച്ചംബരം യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സനുഷ. പ്രദീപന്‍ ഗുജറാത്ത് വഡോദരയില്‍ സ്വകാര്യകമ്പനി ജീവനക്കാരനാണ്. ചികിത്സയിലെ പിഴവാണു മരണത്തിനു കാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അസ്വാഭവിക മരണത്തിനു കേസെടുത്തു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment