കാസര്‍കോട്: ദേലമ്പാടി പള്ളങ്കോട്ട് മണ്ണിടിഞ്ഞുവീണ് യുവതിയും ഭര്‍തൃസഹോദര പുത്രനും മരിച്ചു.
ദേലമ്പാടി പളളങ്കോട് മോരങ്കാനത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ അസ്മ (32) അബ്ദുല്‍ ഖാദറിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ മകന്‍ മുബിന്‍ (12) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ വീടിന്റെ പിറകിലുളള ടാപ്പില്‍ നിന്നും വെളളമെടുക്കന്നതിനിടയില്‍ സമീപമുളള കുന്ന് ഇടിഞ്ഞ് ഇവിരുടെ മേല്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. രാത്രി 9 മണിയോടെയാണ് അസ്മയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ട് പത്തുമണിയാകുമ്പോള്‍ മുബീന്റെ നിശ്ചല ശരീരവും കണ്ടെടുത്തു.
ആദൂര്‍ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രണ്ട് ജെ.സിബി ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്.
ഖസമുദ്ദീന്‍, ജസീല്‍, ഖമറുന്നീസ, നൂറുന്നീസ എന്നിവരാണ് മരിച്ച അസ്മയുടെ മക്കള്‍. മുജീബ, മുഫീന്‍ എന്നിവരാണ് മുബീന്റെ സഹോദരങ്ങള്‍.
ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാററി
(Updated: 10:39 PM)
ഖസമുദ്ദീന്‍, ജസീല്‍, ഖമറുന്നീസ, നൂറുന്നീസ എന്നിവരാണ് മരിച്ച അസ്മയുടെ മക്കള്‍. മുജീബ, മുഫീന്‍ എന്നിവരാണ് മുബീന്റെ സഹോദരങ്ങള്‍.
ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാററി
(Updated: 10:39 PM)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment