Latest News

തളിപ്പറമ്പ് മുന്‍ നഗരസഭാംഗം ഷെരീഫയുടെ മരണത്തില്‍ ദുരൂഹത; ഭര്‍ത്താവിനെ ചോദ്യം ചെയ്തു

തളിപ്പറമ്പ: മുന്‍ നഗരസഭ കൗണ്‍സിലര്‍ ബരദിയ നഗര്‍ അലീമ കോട്ടേജിലെ കെ.പി ഷെരീഫ (40) യുടെ ദുരൂഹ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഷെരീഫയുടെ ഭര്‍ത്താവ് കെ. പി ഹാരിസിനെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ് രണ്ടാം തീയ്യതി രാവിലെയാണ് ഷെരീഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ചെറുപ്പത്തിലെ മരിച്ചു പോയ ഷെരീഫ മാതൃസഹോദരിക്കൊപ്പമായിരുന്നു താമസം. ഷെരീഫയും ഭര്‍ത്താവും അവരുടെ മകളും ഭര്‍ത്താവും അനുജത്തിയും അനുജത്തിയുടെ ഭര്‍ത്താവും അടങ്ങിയ കുടുംബമാണ് ഈ വീട്ടില്‍ താമസം. ഷെരീഫ മരിച്ചതിന് തലേദിവസം സമീപത്തെ ഒരു വീട്ടില്‍ വിവാഹമുണ്ടായിരുന്നു. രാത്രി 11.30 ഓടെയാണ് മകനോടൊപ്പം ഷെരീഫ കല്ല്യാണ വീട്ടില്‍ നിന്നും തിരിച്ചെത്തിയത്. വിവാഹ വീട്ടില്‍ വെച്ച് മകള്‍ക്ക് ഒരു വിവാഹ ആലോചന വന്നതിന്റെ സന്തോഷത്തോടെയായിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടിലെ അംഗ സംഖ്യ ഏറെയായതിനാല്‍ ഷെരീഫയും ഭര്‍ത്താവും ഓഫീസ് മുറിയിലാണ് കിടന്നുറങ്ങാറുളളത്.

പുലര്‍ച്ചെ രണ്ടു മണിയോടെ ഭര്‍ത്താവ് എഴുന്നേററ് അടുത്ത മുറിയിലേക്ക് പോയെന്നാണ് പറയുന്നത്. രാവിലെ അരഭിത്തിയില്‍ ചാരിയനിലല്‍ അനക്കമില്ലാത്ത ഷെരീഫയെയാണ് കണ്ടതത്രെ, തൊട്ടടുത്ത് ഡോ. കുഞ്ഞിക്കണ്ണന്റെ വീടുണ്ട്. ഇവരുടെ വീടിന്റെ 50 വാര പരിധിയില്‍ സഹകരണാശുപത്രിയും താലൂക്ക് ആശുപത്രിയുമുണ്ട്. എന്നാല്‍ ഈ സൗകര്യങ്ങളൊന്നും പ്രയോജനപ്പെടുത്തുകയോ, ഏതെങ്കിലും ഡോക്ടറെ കൊണ്ട് വന്ന് മരണം ഉറപ്പുവരുത്തുകയോടെ ചെയ്യാതെ് ഭര്‍ത്താവ് തന്നെ ഷെരീഫ മരിച്ചതായി പ്രഖ്യാപിക്കുകയായരുന്നു. എന്നാല്‍ ഷെരീഫയുടെ മയ്യത്ത് കുളിപ്പിപ്പ സ്ത്രീകളുടെ വെളിപ്പെടുത്തല്‍ ദുരൂഹത ശക്തമാക്കി. ഷെരീഫയുടെ ചെവിയില്‍ നിന്നും രക്തവും വായയില്‍ നിന്നും നിരയും വന്നിരുന്നുവത്രെ.

ചെറിയ തോതില്‍ പ്രമേഹ രേഗമുണ്ടായതൊഴിച്ചാല്‍ കാര്യമായ രോഗങ്ങളൊന്നും ഷെരീഫയ്ക്ക് ഉണ്ടായിരുന്നില്ല.
മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഷെരീഫയുടെ സഹോദരന്‍ റാശിദ് നാട്ടിലെത്തി സംഭവ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

അതിനിടയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് പ്രശ്‌നത്തില്‍ ഇടപ്പെട്ട് നാട്ടുകാരോടും മയ്യിത്ത് കുളിപ്പിച്ച സ്ത്രീകളില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞ ശേഷം മുനിസിപ്പല്‍, ജില്ലാ നേതാക്കളെ വിഷയം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ എസ്. പി രാഹുല്‍ ആര്‍ നായരുമായി സംസാരിച്ചു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശന്‍ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്ന കണ്ണൂര്‍ ഡി.വൈ.എസ്.പി സുകുമാരനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 10 മണിയോടെ ഷെരീഫയുടെ ഭര്‍ത്താവ് ഹാരിസിനെ എസ്.ഐ അനില്‍കുമാര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

സി.ഐ എ.വി ജോണിന്റെ നേതൃത്വത്തിലുളള സംഘം ഷെരീഫയുടെ മാതൃസഹോദരിയടക്കമുളളവരില്‍ നിന്നായി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.