Latest News

എടിഎമ്മിന്റെ കീബോര്‍ഡില്‍ പശ ഒട്ടിച്ചുവച്ച് 35,000രൂപ കവര്‍ന്നു

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനിലുള്ള കനറാ ബാങ്ക് എടിഎമ്മില്‍നിന്ന് 35,000രൂപ കവര്‍ന്നതായി പരാതി. എടിഎമ്മിന്റെ കീബോര്‍ഡില്‍ പശ ഒട്ടിച്ചുവച്ച് അതിവിദഗ്ധമായ തട്ടിപ്പിലൂടെയാണ് പണംകവര്‍ന്നത്. 

താവക്കര സ്വദേശിനിയുടെ പതിനായിരം രൂപ നഷ്ടമായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് കൗണ്ടറില്‍ എത്തിയ യുവതി പണമെടുക്കാന്‍ കീബോര്‍ഡില്‍ തുക അമര്‍ത്തിയെങ്കിലും അക്കങ്ങള്‍ തെളിയാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് തിരികെപ്പോയി. അല്‍പസമയത്തിനകം ഇവര്‍ക്ക് പണം എടുത്തതായി മൊബൈല്‍ സന്ദേശമെത്തി. തുടര്‍ന്ന് ഇവര്‍ ബാങ്കില്‍ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. 

ബാങ്ക് അധികൃതരെത്തി എടിഎം പരിശോധിച്ചപ്പോഴാണ് കീബോര്‍ഡില്‍ തട്ടിപ്പ് നടത്തിയതായി മനസിലായത്. എടിഎമ്മിന്റെ ക്യാന്‍സല്‍, പൂജ്യം സ്വിച്ചുകളില്‍ പശ ഉപയോഗിച്ച് ഒട്ടിച്ചായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ കണക്കെടുത്തപ്പോള്‍ 25,000രൂപകൂടി ഇത്തരത്തില്‍ ബാങ്കിന് നഷ്ടമായതായി കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എടിഎം ക്യാമറ പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമായില്ല. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.