പുതുച്ചേരി ജെ.ജെ.നഗര്‍ സ്വദേശി ഫ്രാന്‍സിസ് ശബരീനാഥാണ് (21) അറസ്റ്റിലായത്. അഴീക്കോട് മോളോളം ശിവക്ഷേത്രം, പുതിയതെരു ഗണപതിമണ്ഡപം, ചേലേരി സുബ്രഹ്മണ്യക്ഷേത്രം, വളപട്ടണം മുച്ചിലോട്ട് കാവ്, മഹിയിലെയും കാസര്‍കോട്ടെയും ചില ക്ഷേത്ര ഭണ്ഡാരങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ പുതിയതെരു പട്ടേല്‍ റോഡില്‍വെച്ചാണ് വളപട്ടണം സി.ഐ. പി.ബാലകൃഷ്ണന്‍ നായരും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭണ്ഡാരമോഷണങ്ങളുടെ ചുരുളഴിഞ്ഞത്. മോഷണങ്ങളിലെ മറ്റൊരു കൂട്ടുപ്രതിയെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി കണ്ണൂരിലും പരിസരങ്ങളിലുമാണ് പ്രതി കഴിഞ്ഞുവരുന്നത്. ക്ഷേത്രപരിസരം വിജനമാകുന്ന സമയം നോക്കിയാണ് കവര്‍ച്ച നടത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു. നേരത്തേ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ കേസുകളുമുണ്ട്. സി.ഐ.ക്ക് പുറമെ എ.എസ്.ഐ. രാജന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മഹജിന്‍, രാജീവന്‍, യോഗേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment