ഇതുസംബന്ധിച്ച് ധാരണാപത്രം ശനിയാഴ്ച ബിപി അങ്ങാടി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഭാരവാഹികള്‍ സിജീഷിന്റ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറി.
എടപ്പാളിലെ എന്‍സിവി ചാനല്‍ റിപ്പോര്‍ട്ടര്‍ എംപി സിജീഷ് ഇക്കഴിഞ്ഞ 11ന് രാത്രിയാണ് ബൈക്കപകടത്തില്‍ മരണമടഞ്ഞത്. രണ്ടു പെണ്‍മക്കളും വൃദ്ധരായ മാതാപിതാക്കളുമുള്ള ഈ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഈ മരണത്തോടെ അസ്തമിച്ചത്.
പദ്ധതിയിലേക്ക് ബി.പി അങ്ങാടി സയ്യിദ് ശിഹാബ് റിലീഫ് സെല്‍ വാഗ്ദാനം ചെയ്ത 101 വീടുകളില്‍ ആദ്യത്തേത് സിജീഷിന്റ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് പ്രഖ്യാപനം നടത്തിയ ജന.സെക്രട്ടറി ഇ.സാദിഖലി പറഞ്ഞു. പെട്ടെന്നുതന്നെ ഈ സ്ഥലത്ത് സിജീഷിന്റ കുടുംബത്തിന് വീട് വെച്ചുനല്‍കുമെന്ന് ഭാരവാഹികളായ പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി ഹാജി, എം.കെ.കെ. ബാവ, കെ. അബ്ദുള്‍ റഹ്മാന്‍, കെ.അബ്ദുള്‍വാഹിദ്, എം.അബ്ദു, തവനൂര്‍ മണ്ഡലം ഭാരവാഹികളായ കെപി.മുഹമ്മദലി ഹാജി, ഇബ്രാഹിം മൂതൂര്‍, വി.അബ്ദുള്‍ബാരി, റഫീഖ് പിലാക്കല്‍, എംഎസ്എഫ് മണ്ഡലം ജന.സെക്രട്ടറി വികെഎ മജീദ്, ടി.പി. സുലൈമാന്‍ എന്നിവര്‍ അറിയിച്ചു.
എടപ്പാളിലെ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പിതാവ് രാജന്‍, സഹോദരിമാരായ സീമ, സിനി, സഹോദരീഭര്‍ത്താവ് സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചുനല്‍കാമെന്നുള്ള ധാരണാ പത്രം കൈമാറിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment