വേനല്‍കാലങ്ങളില്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവര്‍ക്കട്ടുമൂലം ദുരിതം അനുഭവിച്ച ജനങ്ങള്‍ മഴക്കാലം ആരംഭിച്ചതോടെ ഇരുട്ടിലായിരിക്കുകയാണ്. ഒരാഴ്ചയില്‍ അധികമായി പകല്‍ സമയങ്ങളില്‍ വൈദ്യുതി ലഭിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. രാത്രികാലങ്ങളില്‍ സ്ഥിരം പവര്‍കട്ടാണ്. മഴക്കാലത്ത് വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ ചെയ്യേണ്ട അറ്റക്കുറ്റ പ്രവൃത്തികളും മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതും യഥാസമയം പൂര്‍ത്തീകരിക്കാത്തതാണ് ഇത്തരം ഒരവസ്ഥക്ക് കാരണമായിരിക്കുന്നത്. എവിടെയങ്കിലും നേരിയകാറ്റടിച്ചാലും മരംകടപുഴകിയാലും ജില്ലമുഴുവന്‍ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്.
സര്‍ക്കാര്‍ പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും പിന്‍വലിച്ചിട്ടും കാസര്‍കോട്ടെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരംണം വൈദ്യുതി ലഭിക്കുന്നില്ല. കെ.എസ്.ഇ.ബി.അധികൃതരുടെയും ജീവനക്കാരുടെയും കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നും ഇക്കാര്യം അന്വേഷിച്ച് ജില്ലയിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍റഹ്മാന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment