Latest News

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും സേവാകേന്ദ്രത്തിലും സി ബി ഐ റെയ്ഡ്

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലും പാസ്‌പോര്‍ട്ട് ഓഫീസറുടെ വസതിയിലും സി ബി ഐ റെയ്ഡ്. മലപ്പുറം ഡൗണ്‍ ഹില്ലിലുള്ള പാസ്‌പോര്‍ട്ട് ഓഫീസിലും മൂന്നാം പടിയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലും പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ വളാഞ്ചേരിയിലെ വസതിയിലുമാണ് സി ബി ഐ സംഘം റെയ്ഡ് നടത്തുന്നത്. സി ബി ഐയുടെ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

പാസ്‌പോര്‍ട്ട് ഓഫീസും ഇടനിലക്കാരും തമ്മിലുള്ള ബന്ധം വഴി നടക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. റെയ്ഡില്‍ ഏതാനും രേഖകള്‍ കണ്ടെടുത്തതായി സൂചനയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.