Latest News

മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം - കെ.യു.ഡബ്ള്യു.ജെ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ജോലിക്കിടയില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യു.ജെ) ശക്തമായി അപലപിച്ചു. 

ബസ് ഡ്രൈവറെ വലിച്ചിറക്കി അടിക്കുന്നതിന്‍െറ ദൃശ്യം പകര്‍ത്തിയതിനാണ് കേരള വിഷന്‍ റിപ്പോര്‍ട്ടര്‍ വിനീഷിനെ മര്‍ദിച്ചത്. സ്റ്റേഷനില്‍കൊണ്ടുവന്ന വിനീഷിനെ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍വച്ചും കുനിച്ചുനിര്‍ത്തി പൊലീസ് സംഘം മര്‍ദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് അക്രമത്തിന്‍െറ ദൃശ്യം ഉന്നത പൊലീസ് അധികാരികളെ കാണിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. 

മര്‍ദനത്തിനു നേതൃത്വം നല്‍കിയ പൊലീസുകാര്‍ വേറെയുമുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.സി. രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും ആവശ്യപ്പെട്ടു. 

വിനീഷിന്‍െറ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കെ.യു.ഡബ്ള്യു.ജെ ജില്ലാ പ്രസിഡന്‍റ് സിബി കാട്ടാമ്പള്ളി, സെക്രട്ടറി സുരേഷ് വെള്ളിമംഗലം, പ്രസ് ക്ളബ് പ്രസിഡന്‍റ് പി.പി. ജയിംസ്, സെക്രട്ടറി ബിജു ചന്ദ്രശേഖര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.