Latest News

മുംബൈയില്‍ നക്ഷത്ര വേശ്യാലയം നടത്തിയ സീരിയല്‍ നടിമാരടക്കം 8 പേര്‍ പിടിയില്‍

മുംബൈ: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് നക്ഷത്ര വേശ്യാലയം നടത്തിയ അഞ്ച് സിനിമ-സീരിയല്‍ നടിമാര്‍ ഉള്‍പെടെ എട്ടുപേരെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. പിടിയിലായ അഞ്ച് നടിമാരും പ്രശസ്തരാണ്.

ലോകന്ദ്‌വാലയിലെ മീരാ ടവറില്‍ ബി-1402 നമ്പര്‍ ഫ്ലാറ്റില്‍ വെച്ചാണ് ഇവരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തത്. സീരിയല്‍ നടിമാരുടെ സഹായികളായി പ്രവര്‍ത്തിച്ച ഇംത്യാസ് ഷെയ്ഖ്, ഇസ്‌റാര്‍ ആലം, കരണ്‍ മുണ്ടെ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് ഇടപാടുകാരെന്ന വ്യജേന ഇസ്‌റാര്‍ ആലമിനെയും കരണ്‍ മുണ്ടെയെയും സമീപിച്ച് ഇടപാട് ഉറപ്പിക്കുകയായിരുന്നു. നടിമാരെ ഫോണില്‍ ബന്ധപ്പെട്ട് 25,000 രൂപയ്ക്ക് കുറച്ച് സമയം അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് സഹായികള്‍ ആവശ്യപ്പെട്ടത്. ഒരു നടിക്ക് ഫ്ലാറ്റിന് സമീപം വെച്ച് നേരിട്ടാണ് മുന്‍കൂറായി 5,000 രൂപ കൈമാറിയത്.

ഫ്‌ലാറ്റിന്റെ ഉടമ ഐ.എ.എസ് ഓഫീസറായ ശ്രുതി മന്‍ട്രി ആണെന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇവരുടെ ഭര്‍ത്താവ് ലോകാണ്ട്വാലയിലെ സ്റ്റീല്‍ ബിസിനസ്‌കാരനാണ്. ഇവര്‍ പൂനെ കേന്ദ്രമാക്കിയുള്ള ബിസിനസുകാരന് ഗസ്റ്റ്ഹൗസ് ആയി ഫ്‌ലാറ്റ് നല്‍കുകയായിരുന്നു. ഈ ഫ്ലാറ്റാണ് നക്ഷത്ര വേശ്യാലയമാക്കി മാറ്റിയത്. അറസ്റ്റിലായവരില്‍ നാല് നടിമാര്‍ നിരവധി സീരിയലുകളിലൂടെ പ്രശസ്തരാണ്. ഒരു പെണ്‍കുട്ടി മോഡലാണ്. ഏതാനും സിനിമകളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഉന്നത ഐ.എ.എസ്-ഐ.പി.എസ് ഒഫീസര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ബോളിവുഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരുമാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന മീരാ ടവറില്‍ താമസിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.