താനെ: മഹാരാഷ്ട്രയിലെ താനെയില്‍ അഞ്ചു വയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ 53-കാരനെ വധശിക്ഷയ്ക്കു വിധിച്ചു. താനെയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അതിവേഗശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായാണ് ജഡ്ജി പിഎച്ച് മാലി ഇതിനെ പരിഗണിച്ചത്. പ്രതിയായ കോപ്രിഗാവോണ്‍ സ്വദേശി ഡാട്ടു ആമ്പു റൊക്കേഡിനു വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂട്ടര്‍ സംഗീത ഫാഡ് വാദിച്ചു. അഞ്ചു വയസുകാരിയായ പിഞ്ചുബാലികയോട് ഇത്തരം മനുഷ്യത്വഹീനമായ പ്രവൃത്തി ചെയ്ത പ്രതി വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു സമീപമുള്ള ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു കുട്ടി. മാതാപിതാക്കള്‍ വീടിനു വെളിയിലായിരുന്നു. കുട്ടിയെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ടുപോയി ഡാട്ടു വീടിനുള്ളില്‍ വച്ച് കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്നു മനസിലാക്കിയ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. അടുത്ത ദിവസം വീടിന്റെ കവാടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണെ്ടത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഡാട്ടു വിധവയായ മകളുടെ കുട്ടികളെ നോക്കാന്‍ മകളുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. നേരത്തെ സ്‌കൂള്‍ ടീച്ചറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാള്‍ പിടിയിലായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment