ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം വീണ്ടും ചാമ്പ്യന്മാരായി. ഇത് ഏഴാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. 10,000 മീറ്റര്‍ ഓട്ട മത്സരത്തില്‍ പ്രീജ ശ്രീധരന് സ്വര്‍ണം നേടിയതോടെയാണ് കേരളം ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 5000 മീറ്ററില്‍ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് പ്രീജ. വനിതകളുടെ 4x400 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണം നേടി. ഇതോടെ കേരളം 11 സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവും നേടി. പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ കേരളം ഒന്നാമതത്തെിയെങ്കിലും ബാറ്റണ്‍ കൈയില്‍ നിന്ന് തെറിച്ചു പോയതിനാല്‍ സ്വര്‍ണം നഷ്ടമായി.
ഉച്ചകഴിഞ്ഞു നടന്ന വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡിലില്‍ കേരളത്തിന്‍്റെ ആര് . അനു വെള്ളിമെഡല്‍ നേടി. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്‍്റെ സജീഷ് ജോസഫ് വെങ്കലം നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ തമിഴ്നാടിന്‍്റെ മലയാളിതാരം രഞ്ജിത് മഹേശ്വരി മീറ്റ് റിക്കാര്‍ഡ് നേടി. ഈ നേട്ടത്തോടെ രഞ്ജിത് മോസ്കോയില്‍ നടക്കാനിരിക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി.
വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങള്‍ കരസ്ഥമാക്കി. പഞ്ചാബിന്‍്റെ മലയാളി താരം ഒ.പി. ജയ്ഷ, കര്‍ണാടകയുടെ സിനി ഒ. മാര്‍ക്കോസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തത്തെിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment