ദമ്മാം: ഇസ്ലാമിക പ്രചാരണ പ്രബോധന രംഗത്തും ജീവ കാരുണ്യ പ്രവര്ത്തന മേഖലയിലും വ്യത്യസ്തമായ ദൗത്യവുമയി മുന്നേറുന്ന കര്‍ണാടകയിലെ ബെല്‍ത്തങ്കടി താലൂകിലെ ഉജിരെയിലുള്ള മല്ജഉദ്ദുആത്തി വദഅവത്തില് ഇസ്ലാമിയ എന്ന വൈജ്ഞാനിക ജീവ കാരുണ്യ പദ്ധതിയുടെ ഉന്നമനത്തിനായി ദമ്മാം കേന്ദ്രീകരിച് പുതിയ സമിതി നിലവില് വന്നു.
അവശതയനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്ക്ക് റേഷന്‍ അടിസ്ഥാനത്തില് അരി വിതരണം, നിര്ധനരായ രോഗികള്ക്ക് ഡയാലിസിസ് അടക്കമുള്ള ചികിത്സ സഹായങ്ങള് തുടങ്ങി നിസ്സീമമായ ജീവകാരുണ്യങ്ങളിലൂടെ ശ്രദ്ധേയമായ മല്ജഇന്റെ പ്രവര്ത്തനങ്ങളെ കൂടുതല് ജനങ്ങളിലെത്തിക്കുന്നതിനായി മല്ജഅ സാരഥി സയ്യിദ് ജലാലുദ്ധീന് ഹാദി അല്മദനിയുടെ സൗദി സന്ദര്ശനത്തിന്റെ ഭാഗമായി ദമ്മാം സഅദിയ്യയില് നടന്ന പ്രത്യേക സംഗമത്തിലാണ് പുതിയ സാരഥികളെ പ്രഖ്യാപിച്ചത്.
സംഗമം എം കെ എം അബൂബക്കര് മദനിയുടെ അധ്യക്ഷതയില് സയ്യിദ് ജലാലുദ്ധീന് ഹാദി (ഉജിരെ തങ്ങള്) ഉദ്ഘാടനം ചെയ്തു. സഅദിയ്യ ഓര്‍ഗനൈസര്‍ യുസുഫ് സഅദി അയ്യങ്കേരി,അബ്ദുല് ഖാദര് ഫൈസി, കെ കെ അബ്ബാസ് ഹാജി, ബി കെ മൊയ്തു ഹാജി, അഹമദ് ആലംബാടി മൊയ്തീന് ഹാജി കൊടിയമ്മ, അബ്ദുല് റഹിമാന് മദനി സംബന്ദിച്ചു.അബ്ദുല് അസീസ് സഅദി സ്വാഗതവും ഫാറൂഖ് കാട്ടിപ്പള്ള നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം കെ എം അബൂബക്കര് മദനി ഹൊസങ്കടി (പ്രസിഡണ്ട്) ഫാറൂഖ് കാട്ടിപ്പള്ള (ജന: സെക്രട്ടറി) ലത്തീഫ് പള്ളത്തടുക്ക (ട്രഷറര്) അബ്ദുല് അസീസ് സഅദി വിട്ടല് (ഓര്ഗ്.സെക്രട്ടറി) അബുബക്കര് അജിലമുഗര്, മുനവ്വര് അഹമ്മദ് മന്‌ചെശ്വരം, അഷ്‌റഫ് സഖാഫി (വൈസ് പ്രസിഡണ്ട്) അബ്ദുല് അസീസ് മുന്നൂര്,ഫൈസല് ക്രഷ്ണപുറ, നൗഫല് കാവു, ആസിഫ് ക്രഷ്ണപുറ (ജോയിന് സെക്രട്ടറി)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram Ne
No comments:
Post a Comment