വിമാനം പറന്നുയര്‍ന്ന ഉടന്‍ പൈലറ്റ് കണ്‍ട്രോള്‍ പാനലില്‍ തകരാറ് കണ്ടെത്തി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ വിമാനം തിരിച്ചിറക്കാനായിരുന്നു ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശം.
ലാന്റ് ചെയ്യുമ്പോഴുള്ള അപകട സാധ്യത ഒഴിവാക്കാന്‍ വിമാനത്തിലെ ഇന്ധനം പൂര്‍ണമായും കടലില്‍ ഒഴുക്കികളഞ്ഞു. ഇതിനായി ഒരു മണിക്കൂര്‍ നേരം ശംഖുംമുഖത്ത് കടലിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനം, 11.30 ഓടെയാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്. അപകടസാധ്യത കണക്കിലെടുത്ത് സി.ഐ.എസ്.എഫിന്റെ ദ്രുതകര്‍മ സേന, മെഡിക്കല്‍ സംഘം, വിമാനത്താവളത്തിലെ അഗ്‌നിശമന സേന, ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. വിമാനത്തില്‍ നൂറിലധികം യാത്രക്കാരുണ്ടായിരുന്നു.
എമര്‍ജന്‍സി ലാന്റിംഗ് നടത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ പെട്ടെന്ന് തന്നെ പ്രത്യേക വാഹനത്തില്‍ പുറത്തെത്തിച്ചു. പിന്നീട് ഇവരെ തലസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. പുലര്‍ച്ചെ 3.30 നുള്ള പ്രത്യേക വിമാനത്തില്‍ ഇവരെ മസ്‌ക്കത്തില്‍ എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ഉടന്‍തന്നെ ഇറക്കിയ ശേഷം വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment