Latest News

ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സരിത

തിരുവനന്തപുരം: സോളാര്‍ കേസില്‍ പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ലൈംഗികബന്ധത്തിനു പ്രേരിപ്പിച്ചെന്ന് സരിതാനായരുടെ മൊഴി. നാലു മന്ത്രിമാരെ പരിചയപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെന്നും മൊഴിയിലുണ്ട്. ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

സലിംരാജും ജിക്കുവും ചേര്‍ന്ന് ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന സരിതയുടെ മൊഴി ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍ സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറി. ജോപ്പനു പിന്നാലെ സലിംരാജിനെയും അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനായി ഡി.ജി.പിയുടെ മുന്‍കൂര്‍ അനുമതി കഴിഞ്ഞദിവസം തേടിയിരുന്നു.

ഐ.പി.എസ് ഐ.എ.എസ് ഉദ്യോഗസ്ഥരെയും ജിക്കുവും ജോപ്പനും ചേര്‍ന്ന് പരിചയപ്പെടുത്തിയെന്ന് സരിത വെളിപ്പെടുത്തി. നിര്‍ണായകമായ ഈ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടേതിന് പുറമെ മറ്റ് മന്ത്രിമാരുടെ ഓഫീസും സംശയനിഴലിലായി.

ദക്ഷിണമേഖലാ എ.ഡി.ജി.പി എ ഹേമചന്ദ്രനാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയിലെ വിശ്വാസ്യത അദ്ദേഹം പരിശോധിച്ചു വരികയാണ്.

ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് കൈയോടെ വായിച്ച മുഖ്യമന്ത്രി തലയില്‍ കൈവച്ചു. എത്രതവണ ഇവര്‍ സരിതയെ ഔദ്യോഗിക ഫോണില്‍ ബന്ധപ്പെട്ടൂവെന്ന് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചു. ജിക്കുമോന്‍ 450, സലിംരാജ് 413, ജോപ്പന്‍ 1200 എന്നീ കണക്കുകള്‍ കേട്ട് മുഖ്യമന്ത്രി ഞെട്ടി.

അതേസമയം അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയുടെ നേര്‍ക്ക് വേണ്ടെന്ന പ്രത്യേകസംഘത്തിലെ ചിലരുടെ നിലപാട് പോലീസുകാര്‍ക്കിടയില്‍ വിവാദമായി. ഇതു സംബന്ധിച്ച രഹസ്യപോലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ഡി.ജി.പിയോട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സലിംരാജ്, ജിക്കുമോന്‍ എന്നിവര്‍ സരിതയെ പലതവണ നേരില്‍ കണ്ടിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. ഒരു കേന്ദ്രമന്ത്രി സരിതയെ കാണുന്നതിനുവേണ്ടി ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച് പലതവണ കേരളത്തിലെത്തിയിരുന്നു. ഇദ്ദേഹമാണ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് സരിതക്ക് വിവരം നല്‍കിയിരുന്നത്. ഈ വിവരം പലഘട്ടങ്ങളിലായി സരിത ജിക്കുവിന്‌ കൈമാറി.

നക്ഷത്രഹോട്ടലുകളില്‍ സരിത മാറിമാറി താമസിച്ചതിന്റെ വിശദാംശങ്ങളും സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ പഞ്ചനക്ഷത്രഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. ജോപ്പനും ജിക്കുവും കോടികളുടെ സാമ്പാദ്യമാണ് ചുരുങ്ങിയ കാലയളവിനുളളില്‍ നേടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പത്തുകോടിയിലധികം രൂപയുടെ ആസ്തി രണ്ടുവര്‍ഷത്തിനുളളില്‍ ഇവര്‍ക്കുണ്ടായി. ജിക്കു വിദേശത്തുളള ഭാര്യയുടെ ബാങ്ക് അക്കൗണ്ടുവഴിയാണ് പണമിടപാട് നടത്തിയതെന്ന് പോലീസ് കരുതുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ജിക്കുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ഇതിനിടെ, ജയിലിലായ ടെന്നി ജോപ്പന്‍ ശിപാര്‍ശ ചെയ്ത ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ താക്കോല്‍ തസ്തികയില്‍നിന്ന് ആഭ്യന്തരമന്ത്രി പുറത്താക്കി. കൊല്ലം ജില്ലയിലെ പോലീസ് ഉന്നതനെയാണ് നീക്കിയത്.


(കടപ്പാട്: മംഗളം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.