Latest News

ബാങ്ക് ജപ്തിചെയ്ത വീട്ടില്‍ നെല്ലിപ്പാറ പീഡന കേസിലെ മുഖ്യപ്രതി മരിച്ച നിലയില്‍

കണ്ണൂര്‍: ഏറെ കോളിളക്കമുയര്‍ത്തിയ നെല്ലിപ്പാറ പീഡന കേസിലെ മുഖ്യ പ്രതിയായ യുവാവിനെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കെണ്ടത്തി. ചാണോക്കുണ്ട് ഉറുട്ടേരിയിലെ മാടാളന്റകത്ത് മുഹമ്മദിന്റെ മകന്‍ അസീന്‍ എന്ന എം.എം. ഹസ്സനെ (38)യാണ് ഉറുട്ടേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ ചൊവ്വാഴ്ച രാത്രിയോടെ കണ്ടെത്തിയത്. 

വീട് നിര്‍മ്മാണത്തിന് എടുത്ത രണ്ടര ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം ഇയാളുടെ വീട് ജപ്തി ചെയ്യുകയും ഇതുസംബന്ധിച്ച നോട്ടീസ് മുന്‍വശത്ത് പതിച്ച് വീട് അടച്ചു പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. 

ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയില്‍ നിന്നെടുത്ത വായ്പയില്‍ 2,58,778 രൂപ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലായിരുന്നു ജില്ലാ ബാങ്കിന്റെ ജപ്തി. നെല്ലിപ്പാറയിലെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും കരാറുകാര്‍ ഉള്‍പ്പെടെ കാസര്‍കോട്ടെ പലര്‍ക്കായി കാഴ്ചവെയ്ക്കുകയും ചെയ്ത കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. 

30 ഓളം പേര്‍ ഇതിനകം അറസ്റ്റിലായ നെല്ലിപ്പാറ പീഡനക്കേസില്‍ മുഖ്യപ്രതിയായതിനെ തുടര്‍ന്ന് ഏറെക്കാലം ഒളിവിലായിരുന്ന അസീനെ മംഗലാപുരത്ത് വെച്ച് അന്നത്തെ ആലക്കോട് സി.ഐ: എം.എ. മാത്യു അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് റിമാന്റിലായിരുന്ന അസീന്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

നെല്ലിപ്പാറ പീഡനക്കേസില്‍ അസീനെതിരെ കുറ്റപത്രം കോടതിയില്‍ പോലീസ് നല്‍കിയിരുന്നു. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ഏറെ പ്രമുഖര്‍ ഉള്‍പ്പെട്ട കേസിലെ മുഖ്യപ്രതിയെ മരിച്ച നിലയില്‍ കെണ്ടത്തിയിരിക്കുന്നത്.
വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നിലയിലായിരുന്നത്രെ അസീന്‍.
ബാങ്ക് അധികൃതര്‍ പൂട്ടി സീല്‍ വെച്ച വീടിനുളളില്‍ ഇയാള്‍ എങ്ങനെയാണ് കയറിപ്പറ്റിയതെന്ന് വ്യക്തമല്ല. 

നെല്ലിപ്പാറ പീഡനക്കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൊടുമ്പിരിക്കൊണ്ടുളളതിനിടെ രണ്ട് തവണ അജ്ഞാത സംഘം ഇയാളുടെ വീട് തകര്‍ത്തിരുന്നു. ഇതിന് ശേഷം നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലാതെയാണ് അസീന്‍ കഴിഞ്ഞു വന്നിരുന്നത്. 

അസീന്റെ ഭാര്യ റഫീന 2010 മെയ് 23ന് ദുരൂഹസാഹചര്യത്തില്‍ ഈ വീട്ടില്‍ മരണമടഞ്ഞിരുന്നു. വീടിനുളളില്‍ തൂങ്ങിമരിച്ച നിലയിലാണ് റഫീനയെയും കെണ്ടത്തയിരുന്നത്. റഫീനയെ അസീന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഹസീന, സജിന, റാസിഖ് എന്നിവരാണ് മക്കള്‍.
റഫീനയുടെ മാതാപിതാക്കളായ കായക്കൂല്‍ പുതിയപുരയില്‍ മുസ്തഫയുടെയും ആമിനയ ുടെയും സംരക്ഷണയില്‍ തളിപ്പറമ്പിലെ വീട്ടിലാണ് കുട്ടികള്‍ കഴിയുന്നത്. 

സാമ്പത്തിക പരാധീനത മൂലമാണ് ജീവനെടുക്കുന്നതെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു.
ആലക്കോട് എസ്.ഐ: അരുണ്‍ദാസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.