Latest News

സുരക്ഷാ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കരിപ്പൂരിനു തിരിച്ചടിയായേക്കും

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന വലിയ വിമാന സര്‍വീസുകള്‍ക്കുള്ള അനുമതി നിഷേധിക്കപ്പെടുമെന്നു ആശങ്ക. വ്യോമയാന സുരക്ഷാ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങളാണ് കരിപ്പൂരില്‍ വലിയ വിമാന സര്‍വീസുകള്‍ക്കു തിരിച്ചടിയാകുക.

റണ്‍വേ 11,000 അടി നീളമുണ്ടായിരിക്കണം, റണ്‍വെയുടെ സുരക്ഷാഭാഗമായ റിസ 240 മീറ്റര്‍ വേണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശത്തിലുള്ളത്. ഇത്തരത്തില്‍ റണ്‍വേ പര്യാപ്തമാണെങ്കില്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്കു അനുമതി നല്‍കാവൂവെന്നാണ് നിര്‍ദേശം.

എന്നാല്‍ കരിപ്പൂരില്‍ 9,000 അടി മാത്രമാണ് റണ്‍വേയുള്ളത്. റിസ 90 മീറ്ററില്‍ മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്. നിലവിലെ വിമാനത്താവളത്തിന്റെ സ്ഥിതി എയര്‍പോര്‍ട്ട് അഥോറിറ്റി റിപ്പോര്‍ട്ട് ചെയ്താല്‍ ഇവിടെ വലിയവിമാനങ്ങള്‍ ഇറങ്ങുന്നത് ഡിജിസിഎ തടയും. വലിയ വിമാനങ്ങളായ എയര്‍ബസ് 337, ജംബോ 747, എ 340 ഇനങ്ങളില്‍പ്പെട്ട വലിയ വിമാനങ്ങളുടെ സര്‍വീസാണ് നിര്‍ത്തിവയ്‌ക്കേണ്ടിവരിക.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, എയര്‍ഇന്ത്യ, എമിറേറ്റ്‌സ് എയര്‍ വിമാനകമ്പനികളെല്ലാം വലിയ വിമാനങ്ങളാണ് കരിപ്പൂരില്‍ സര്‍വീസിനെത്തിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കരിപ്പൂരില്‍ ഭൂമി ഏറ്റെടുത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 377 ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കരിപ്പൂരില്‍ റണ്‍വേ അടക്കമുള്ള പ്രവൃത്തികള്‍ക്കു ഇനി സാധ്യമല്ല. ആയതിനാലാണ് ഭൂമി ഏറ്റെടുക്കാന്‍ എയര്‍പോര്‍ട്ട് അഥോറിററി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.