Latest News

ബംഗാള്‍ തൊഴിലാളിയുടെ കൊലപാതകം: പ്രതി കൊല്‍ക്കത്തയില്‍ പിടിയില്‍

കൂത്തുപറമ്പ്‌: നരവൂരിലെ ചാക്ക് ഗോഡൗണിലെ ജീവനക്കാരനായ ബംഗാളിത്തൊഴിലാളി ഗോഡൗണിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ കൊല്‍ക്കത്തയില്‍ പോലീസ് പിടികൂടി. കൊല്‍ക്കത്തയിലെ നാരായണപ്പുര്‍ സ്വദേശി മുഹമ്മദ്‌യാസിന്‍ (20)ആണ് ഉല്‍ട്ടഡംങ്ക പോലീസിന്റെ പിടിയിലായത്. 

കോടതിയില്‍ ഹാജരാക്കി ഇയാളെ കൂത്തുപറമ്പ് അഡിഷണല്‍ എസ്.ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍വാങ്ങി. പ്രതിയുമായി പോലീസ് ബുധനാഴ്ച കൂത്തുപറമ്പിലേക്ക് യാത്രതിരിക്കും.
ജൂലായ് 17നാണ് നരവൂര്‍ ചാത്താടിമനയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണിലെ ബംഗാളിത്തൊഴിലാളി ഷംസുദ്ദീനെ (30) മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ സുഹൃത്തും സഹത്തൊഴിലാളിയുമായ മുഹമ്മദ്‌യാസിനെ സംഭവശേഷം കാണാതായിരുന്നു. 

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. തുടക്കത്തില്‍ ഇയാള്‍ പാലക്കാട്ടുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പാലക്കാട്ട് പോലീസ് സംഘം എത്തുമ്പോഴേക്കും യാസിന്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. പിന്‍തുടര്‍ന്നെത്തിയ പോലീസിന് ചെന്നൈയില്‍വെച്ചും യാസിനെ പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസിന്റെ സഹായത്തോടെയാണ് യാസിന്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം മനസ്സിലാക്കുന്നത്. 

ഇതേത്തുടര്‍ന്ന് കൂത്തുപറമ്പ് അഡീഷണല്‍ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയില്‍ എത്തുമ്പോഴേക്കും യാസിന്‍ ഉല്‍ട്ടഡംങ്ക പോലീസിന്റെ വലയിലായിരുന്നു.

മുമ്പ് നരവൂരിലെ ചാക്ക് ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഷംസുസുദ്ദീന്‍ ജോലിയുപേക്ഷിച്ച് കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. ഒന്നരവര്‍ഷത്തിനുശേഷം ജൂലായ് 16നാണ് മുഹമ്മദ്‌യാസിനുമൊത്ത് ഷംസുദ്ദീന്‍ നരവൂരില്‍ മടങ്ങിയെത്തുന്നത്. ഷംസുദ്ദീനും യാസിനും അയല്‍വാസികളും സുഹൃത്തുക്കളായിരുന്നു. 

ഷംസുദ്ദീന്റെ ബാങ്ക് അക്കൗണ്ടിലുള്ള 60,000രൂപ കൈക്കലാക്കാന്‍വേണ്ടിയാണ് യാസിന്‍ കൊലനടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കൂത്തുപറമ്പിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ യഥാര്‍ഥവിവരം ലഭിക്കുകയുള്ളുവെന്ന് സി.ഐ. കെ.വി.ബാബു പറഞ്ഞു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.