വടകര: എന്‍.ഡി.എഫ്. പ്രവര്‍ത്തകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെ അഞ്ചുവര്‍ഷം കഠിനതടവിന് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ ശിക്ഷിച്ചു. അഞ്ചുപേരെ വെറുതെവിട്ടു. രണ്ടുപേര്‍ മുങ്ങിയതിനാല്‍ ഇവരുടെ വിചാരണ നടന്നിട്ടില്ല.
ആയഞ്ചേരി പൊന്മേരിപ്പറമ്പിലെ ബാലത്തില്‍ നൗഷാദിനെ വെട്ടിയ കേസിലാണ് വിധി. സംഭവം നടന്ന് 13 വര്‍ഷത്തിനുശേഷമാണ് വിധിവന്നത്. 2000 മെയ് രണ്ടിനാണ് സംഭവം. രാത്രി 9.30-ഓടെ വീടിന്റെ മതിലില്‍ കിടക്കുമ്പോള്‍ നൗഷാദിനെ 13-ഓളം പേര്‍ കൊടുവാള്‍, വാള്‍, വടി, ബോംബ് എന്നിവയുമായി വന്ന് ആക്രമിച്ചെന്നാണ് കേസ്. തലയ്ക്കും കൈകള്‍ക്കും ഇടത് കാലിനുമാണ് പരിക്കേറ്റത്.
സി.പി.എം. പ്രവര്‍ത്തകരായ പൊന്മേരിപ്പറമ്പിലെ കൂടത്തില്‍ ബാലന്‍ (48), മുല്ലേരിമീത്തല്‍ രാജീവന്‍ (45), മലയില്‍ രഞ്ജിത്ത് (40), മുതുവടത്തൂരിലെ കോട്ടയില്‍ വിനോദന്‍ (35), കുനിങ്ങാട്ടെ തയ്യില്‍ നാണു (68) എന്നിവരെയാണ് ശിക്ഷിച്ചത്. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഒമ്പത് പ്രതികളാണ് ഇവര്‍. 50,000 രൂപ വീതം പിഴയും ഇവര്‍ അടയ്ക്കണം. ഒമ്പതാം പ്രതി 10,000 രൂപ കൂടി പിഴ അടയ്ക്കണം. ഈ തുക നൗഷാദിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വടക്കെത്തിരുവോത്ത് ചന്ദ്രന്‍, മാണിക്കോത്ത് ബിജു, ഒന്തമ്മല്‍ ബാബു, ഈങ്ങാട്ട് പ്രനീഷ്, മുല്ലേരിമീത്തല്‍ സത്യന്‍ എന്നിവരെയാണ് വെറുതെവിട്ടത്. ഏഴാം പ്രതി ഒന്തത്ത് ബാബു, ഒമ്പതാം പ്രതി മേക്കൂട്ടത്തില്‍ മനോജന്‍ എന്നിവരുടെ വിചാരണയാണ് നടക്കാത്തത്. സി.പി.എം. പ്രവര്‍ത്തകന്‍ തയ്യില്‍ സത്യനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തില്‍ നൗഷാദിനെ വെട്ടിയെന്നാണ് കേസ്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment