Latest News

ടീം സോളാറിന്റെ അവാര്‍ഡ്‌ മമ്മൂട്ടി ഏറ്റുവാങ്ങി; നിറപ്പകിട്ടായി സരിതയുടെ തിരുവാതിര

പത്തനംതിട്ട: ആയിരങ്ങളെ സൗരോര്‍ജ പാനല്‍ തട്ടിപ്പിന്‌ ഇരയാക്കാന്‍ നടന്‍ മമ്മൂട്ടിക്കു സുവര്‍ണ തൂവല്‍ അവാര്‍ഡ്‌ നല്‍കി ടീം സോളാര്‍ കമ്പനിയുടെ ആദരം. 2011 ജൂണ്‍ 11 ന്‌ എറണാകുളത്തെ ഒരു നക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.പി. മോഹനനാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌.

സമൂഹത്തിലെ ഉന്നതരായ നൂറുകണക്കിനാളുകള്‍ അവാര്‍ഡ്‌ദാനച്ചടങ്ങില്‍ പങ്കെടുത്തു. വേദിയില്‍ സരിതയുടെ നേതൃത്വത്തില്‍ അംഗനമാര്‍ തിരുവാതിരച്ചുവടുവച്ചു. മമ്മൂട്ടിയെപ്പോലെ ഒരാള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കി ടീം സോളാര്‍ നേടിയെടുത്ത വിശ്വാസം പിന്നീടു നൂറുകണക്കിനാളുകള്‍ ലക്ഷങ്ങളും കോടികളും സരിതയ്‌ക്കു കൈമാറാന്‍ ഇടയാക്കിയ കാരണങ്ങളില്‍ ഒന്നാണെന്ന്‌ അനുഭവസ്‌ഥര്‍ പറയുന്നു.

മമ്മൂട്ടിക്കൊപ്പം സിനിമാതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, വിനീത്‌, സരയു തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ െഹെബി ഈഡന്‍, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവരടമുള്ള രാഷ്‌ട്രീയനേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ വെര്‍ജിന്‍ എര്‍ത്ത്‌ ഗോള്‍ഡന്‍ ഫെദര്‍ടച്ച്‌ എന്‍വിയോണ്‍മെന്റല്‍ അവാര്‍ഡ്‌ ആണ്‌ മമ്മൂട്ടിക്കു നല്‍കിയത്‌. ട്രോഫിയും ഫലകവും പൊന്നാടയും ഏറ്റുവാങ്ങിയ മമ്മൂട്ടി, ടീം സോളാറിനെയും ബിജു രാധാകൃഷ്‌ണനെയും സരിതെയേയും കുറിച്ചു നടത്തിയ പ്രസംഗം സദസ്‌ ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചത്‌. 

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിജു രാധാകൃഷ്‌ണന്‍ ടീം സോളാര്‍ കമ്പനിയുടെ ലക്ഷ്യങ്ങളെപ്പറ്റി തുടര്‍ന്നു വാചാലനായി. മാലിന്യമുക്‌ത വികസനം എന്നതാണ്‌ തന്റെ സ്വപ്‌നമെന്നും അതിനാലാണു യു.കെ. ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം സോളാര്‍ എന്ന രാജ്യാന്തരകമ്പനിയെ ഇന്ത്യയില്‍ എത്തിച്ചതെന്നും ബിജു പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു തിരക്കിലായതിനാല്‍ ലണ്ടന്‍ െഹെസ്‌ട്രീറ്റില്‍ എലെ കത്തീഡ്രലിനു സമീപമുള്ള ആസ്‌ഥാനമന്ദിരത്തിലായിരിക്കും പലപ്പോഴും താനെന്നും സദസ്യരെ ബോധ്യപ്പെടുത്തി.

യു.എ.ഇയില്‍ ഒമാന്‍ അല്‍-അഹെബയിലുള്ള ഓഫീസിന്റെ ഫോണ്‍ നമ്പറും വിതരണം ചെയ്‌തു. ഇന്ത്യയില്‍ ടീം സോളാറിന്റെ ആസ്‌ഥാനം ഡല്‍ഹി സാദിഖ്‌ നഗറിലാണെന്നും രാജ്യത്തിന്റെ വിവിധ സ്‌ഥലങ്ങളില്‍ ശാഖകളുണ്ടെന്നും കാട്ടി വര്‍ണെവെവിധ്യമുള്ള ബ്രോഷറുകളും വിതരണം ചെയ്‌തു.ചടങ്ങില്‍ നിരവധി പരിസ്‌ഥിതിപ്രവര്‍ത്തകരെയും രാഷ്‌ട്രീയനേതാക്കളെയും ട്രോഫിയും ഫലകവും പൊന്നാടയും നല്‍കി ആദരിച്ചിരുന്നു. 

അന്ധര്‍ക്കു സഹായധനം വിതരണംചെയ്‌തതിലൂടെ സാമൂഹികസേവനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കമ്പനിക്കുള്ള പ്രതിബദ്ധത സദസ്യരെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ഗാനമേളയ്‌ക്കും വിഭവസമൃദ്ധമായ ഭക്ഷണത്തിനും മുന്നോടിയായാണ്‌ അംഗനമാര്‍ കസവു നേര്യതണിഞ്ഞു നിലവിളക്കുമായി സരിതയുടെ നേതൃത്വത്തില്‍ വേദിയിലെത്തിയത്‌. പങ്കജാക്ഷന്‍ കടല്‍വര്‍ണന്‍ വാസുദേവന്‍ ജഗന്നാഥന്‍... എന്നു തുടങ്ങുന്ന തിരുവാതിര ശീലിനൊപ്പം അവര്‍ ചുവടുവച്ചു. തുടര്‍ന്നു പ്രമുഖര്‍ വേദിയിലെത്തി ആശംസകള്‍ നേര്‍ന്നു. അത്യാധുനിക സാങ്കേതികവിദ്യകളായിരുന്നു ചടങ്ങിനു നിറപ്പകലട്ടേകാന്‍ പയോഗിച്ചത്‌. സോളാര്‍ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിരുന്നു.

Mangalam
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.