ചൂടന്‍ രംഗങ്ങളിലൂടെ ശ്രദ്ധേയയായ മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയുടെ നഗ്നതാ പ്രദര്‍ശനത്തിനെതിരെ ദില്ലിയില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്. പൂനം പാണ്ഡെയുടെ ആദ്യ ചിത്രമായ നശായുടെ പോസ്റ്ററുമായാണ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.
ദില്ലിയിലെ സീമാപുരിയിലെ മുപ്പതോളം വരുന്ന നാട്ടുകാരാണ് പൂനം പാണ്ഡേക്കെതിരെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. ‘ഇത്തരത്തിലുള്ള നഗ്നതാ പ്രദര്‍ശനം അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും റംസാന്‍ മാസത്തില്‍. ഇതിനെതിരെ പരാതി നല്‍കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം’ പ്രക്ഷോഭകരിലൊരാള്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി പൂനം പാണ്ഡേ ചിത്രമായ നശായുടെ പോസ്റ്ററുകള്‍ കത്തിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നശായുടെ പോസ്റ്ററുകള്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍ ആ പോസ്റ്ററും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പിന്മാറാന്‍ ഒരുക്കമല്ലെന്നാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചത്. എല്ലാത്തരത്തിലുള്ള നിയമപരമായ നടപടികളിലൂടെയും സെന്‍സര്‍ബോര്‍ഡിന്റെ അനുമതിയോടെയുമാണ് സിനിമ പുറത്തിറക്കിയത്. നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. അവര്‍ പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ നിയമപരമായി നേരിടുമെന്നാണ് സിനിമാ നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഞെട്ടിച്ചെന്നാണ് പൂനം പാണ്ഡേ പ്രതികരിച്ചത്. ‘എന്റെ ആരാധകരെ വിനോദിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ മാപ്പു പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെങ്കില്‍ അതിനും ഒരുക്കമാണ്’ പൂനം പാണ്ഡേ പറഞ്ഞു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment