ചോറ്റാനിക്കര: അഭീഷ്ടകാര്യ സിദ്ധിക്കുവേണ്ടി നടി കാവ്യാമാധവന് ചോറ്റാനിക്കര ദേവിയുടെ നടയില്‍ മണ്ഡപത്തില്‍പാട്ട് വഴിപാട്. ശനിയാഴ്ച രാവിലെയാണ് കാവ്യാമാധവനും മാതാപിതാക്കളും ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയത്.
ഭഗവതിയെയും ശാസ്താവിനെയും ആവാഹിച്ച് മണ്ഡപത്തില്‍ ഇരുത്തിയശേഷം മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂജകള്‍ നടത്തി. ഈ സമയത്ത് ബ്രാഹ്മിണി പാട്ടുപാടിക്കൊണ്ടിരിക്കും. ഭഗവതിയെയും ശാസ്താവിനെയും സ്തുതിക്കുന്ന കീര്‍ത്തനങ്ങളാണ് പാടുന്നത്. 12000 രൂപയാണ് മണ്ഡപത്തില്‍ പാട്ടു വഴിപാടിന് നിരക്ക്. വഴിപാട് നടത്തുന്ന വ്യക്തി ഈ സമയമത്രയും നാമജപങ്ങളോടെ മണ്ഡപത്തിന് മുമ്പില്‍ കൈകൂപ്പി നില്‍ക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ കാവ്യയും മാതാപിതാക്കളും ക്ഷേത്രത്തിലുണ്ടായിരുന്നു. ചോറ്റാനിക്കരയില്‍ കര്‍ക്കടക മാസാചാരണം ആരംഭിച്ചതോടെ വിവിധ മേഖലകളില്‍ പ്രശസ്തരായവരടക്കമുള്ള ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് നിത്യവും അനുഭവപ്പെടുന്നത്. കാവ്യാ മാധവന്‍ സ്ഥിരമായി കര്‍ക്കടക മാസാചരണത്തില്‍ പങ്കെടുക്കാന്‍ ഇവിടെ വരുന്നുണ്ട്.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment