തൃക്കരിപ്പൂര്‍: ഒരു വര്‍ഷം മുമ്പു ബാങ്കില്‍ പണയംവച്ച കളവുമുതല്‍ തിരിച്ചെടുക്കുന്നതിനിടെ യുവതി പോലീസ് പിടിയിലായി. നീലേശ്വരം ബോട്ടുജെട്ടിക്കു സമീപത്തെ കുഞ്ഞിപ്പുരയില്‍ റഷീദിന്റെ ഭാര്യ ഫൗസിയ (30) നെയാണ് ശനിയാഴ്ച ഉച്ചയോടെ പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍നിന്നും നീലേശ്വരം സിഐ ടി.എന്‍ സജീവ്, ചന്തേര എസ്‌ഐ എം.പി വിനീഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ഇവരില്‍നിന്നും കളവുമുതലായ 3.5 പവന്റെ സ്വര്‍ണവളയും പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് തൃക്കരിപ്പൂര്‍ കൊയോങ്കര മൃഗാശുപത്രിക്കു സമീപത്തെ കവ്വായിക്കാരന്‍ സിദ്ധിഖിന്റെ വീട്ടില്‍നിന്നും മോഷണം പോയ സ്വര്‍ണമാണു കണ്ടെത്തിയത്. കൊയോങ്കരയിലെ മോഷണ കേസില്‍ പ്രതിയായിരുന്ന സിദ്ധിഖിന്റെ ബന്ധു കെ. ഇസ്മയില്‍ ഫൗസിയയുടെ ഭര്‍ത്താവും നിരവധി മോഷണകേസില്‍ പ്രതിയുമായ റഷീദിനു നല്‍കിയതായിരുന്നു സ്വര്‍ണം.

അന്ന് ഏഴുപവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നെങ്കിലുംപകുതി സ്വര്‍ണം പോലീസ് കണ്ടെത്തിരുന്നു. കളവുമുതല്‍ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണു യുവതി ബാങ്കില്‍ പണയംവച്ചതെന്നു പോലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡു ചെയ്തു.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment