അധ്യാപനവും അഭിഭാഷകവൃത്തിയും എങ്ങനെ ജനകീയമാക്കാമെന്ന് തെളീച്ച ജീവിതം കൂടിയാണ് തമ്പാന്‍ നായരുടേത്. കൊമേഴ്‌സ് ബിരുധമെടുത്തതിനുശേഷം ആദ്യം അദ്ദേഹം അധ്യാപകനായി. കൊമേഴ്‌സിനു പുറമേ ഇംഗ്ലീഷും മറ്റു വിഷയങ്ങളും നന്നായി കൈകാര്യം ചെയ്തിരുന്നു.
നീലേശ്വരം പ്രതിഭാകോളേജില്‍ മാത്രം എണ്ണമറ്റ ശിഷ്യന്മാരാണ് തമ്പാന്‍ മാഷിന്. കാഞ്ഞങ്ങാട്ടെ പ്രതിഭ,ബോധി കോളേജുകളുടെ സ്ഥാപകന്‍ കൂടിയാണദ്ദേഹം.സമാന്തര കോളേജുകളെ രണ്ടാംകിട വിദ്യാഭ്യാസസ്ഥാപനമായി കണ്ടിരുന്ന കാലത്ത് പ്രതിഭാകോളേജില്‍ റാങ്ക്കാരെ സൃഷ്ടിക്കാന്‍ തമ്പാന്‍ മാഷിന് കഴിഞ്ഞു.
മംഗലാപുരം എസ്.സി.എം.കോളേജില്‍ നിന്ന് നിയമബിരുധമെടുത്ത് അദ്ദേഹം അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു.
അന്വേഷണത്വരയും സാഹസികതയും അര്‍പ്പണമനോഭാവവും അദ്ദേഹത്തെ മികച്ച അഭിഭാഷകനാക്കി. പെരിയ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ കവര്‍ച്ചക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ചപ്പോള്‍ തമ്പാന് ഏറെ പഴി കേള്‍ക്കേണ്ടി വന്നു. എന്നാല്‍ മുഖ്യപ്രതി കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ അഞ്ജലിയെ കേസില്‍ നിന്ന് മുക്തയാക്കി ശ്രദ്ധ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സാധുക്കാളായ കക്ഷികളെ അദ്ദേഹം സാമ്പത്തികമായി സഹായിക്കുമായിരുന്നു.
തന്നെ തേടിയെത്തുന്നവരെ ആവുന്നത്ര സഹായിക്കുന്ന വക്കീല്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കുന്ന വിശേഷണം.
നിര്‍ധനകുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഏറെ പണം സംഭാവനയായി നല്‍കിയിട്ടുണ്ട്.ചെസ്സിനെ ഏറെ സ്‌നേഹിച്ചിരുന്ന തമ്പാന്‍ നായര്‍ ഒട്ടേറെ മത്സരങ്ങള്‍ നടത്തി ചെസ്സിനെ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിച്ചിരുന്നു.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment