പര്‍ദ എന്നും ഒരു വാര്‍ത്തയാണ്. എന്നാല്‍ കാസര്‍കോടിന്റെ മണ്ണില്‍ പര്‍ദ വാര്‍ത്ത മാത്രമല്ല; ഒരു താരവും കൂടിയാണ്. ഫാഷന്‍ വസ്ത്രങ്ങളിലെ ട്രെന്റുകള്‍ പര്‍ദ വിപണിയിയെയും കീഴടക്കിയതൊടെ വ്യത്യസ്ത രൂപങ്ങളിലായി വിവിധയിനം പര്‍ദകള്‍ കാസര്‍കോട്ടിന്റെ പര്ദകടകളെ കീഴടക്കിയിരിക്കുകയാണ്.
കാസര്‍കോട്ട് പര്ദവിപണി സജീവമാകുമ്പോഴും ഉപഭോക്താവിന്റെ ആവശ്യപ്രകാരം തയ്ക്കാന്‍ ആളെ കിട്ടാതെ വരികയാണ്. പ്രത്യേക വൈദഗ്ധ്യമുള്ള തയ്യല്‍ തൊഴിലാളികളെ 20,000 രൂപവരെ ശമ്പളം കൊടുത്താണ് നിയമിക്കുന്നത്. മലായളികള്‍ ഈ രംഗത്ത് വരാത്തത് കാരണം ഉത്തര്‍പ്രദേശുകാരാണ് പര്‍ദ തയ്ക്കുന്നതിലേറെയും. പര്‍ദയിലെ വന്‍തോതിലുള്ള വിപണനം ലക്ഷ്യം വെച്ച് ആരംഭിക്കുന്ന പര്ദഷോപ്പുകള്ക്ക് തയ്യല്‍ തൊഴിലാളികളുടെ അഭാവമാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. അതേസമയം പര്ദഷോപ്പുകളില് ഉപഭോക്താവായ സ്ത്രീകളെ സ്വാധീനിക്കാന്‍ സ്ത്രീജീവനക്കാര്‍ തന്നെയാണ് പര്ദഷോപ്പുകളില് കൂടുതലുള്ളതും.
സാരിയുടുത്തത് പോലെ ഞെറിവുകളും ഒരു കുടയെ ഓര്‍മിപ്പിക്കുന്ന താഴെ വലവിരിച്ചതും മല്‍സ്യകന്യകയെ പോലെ മുകളില്‍ വീതിയേറി താഴെയെത്തുമ്പോള്‍ വീതികുറഞ്ഞതുമായ മല്സ്യപര്ദകളും കാസര്‍കോടിന്റെ തെരുവുകളില്‍ നിറസാന്നിധ്യമാണ്.
സാങ്കേതികവിദ്യയുടെ കടന്ന് കയറ്റം പര്‍ദയിലും അരങ്ങേറിയതോടെ ഈയടുകാലത്ത് വരെ കണ്ടിരുന്ന സ്റ്റോണ്‍ വര്‍ക്കുകളും എംബ്രോയിഡറി വര്‍ക്കുകളും ഇന്ന് കമ്പ്യൂട്ടര്‍ പ്രിന്റിംഗുകള്ക്ക് വഴിമാറി. അത് കൊണ്ട് തന്നെ തിളക്കമേറിയ പര്‍ദകള്‍ക്ക് പകരം ഏറ്റവും ഫാഷനബിള്‍ ആയ ട്രെന്റി പര്‍ദകള്‍ക്കാണ് ആവശ്യക്കാരേറി വരുന്നത്.
പണ്ട് കാലത്ത് ഒരു പര്‍ദ വാങ്ങിയാല്‍ പത്ത് വര്‍ഷം വരെ ഉപയോഗിക്കുന്നവര്‍ ഇന്ന് ഒരു വര്‍ഷത്തില്‍ മൂന്ന് പര്‍ദ വരെ ഉപയോഗിച്ച് വരുന്നു. അത് കൊണ്ട് തന്നെ പര്‍ദയുടെ വിപണനവും വ്യാപാരവും ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പ്രധാനമായും സാട്ടിന് എന്ന് പേരുള്ള ഷൈനിംഗ് തുണികളാണ് ഉപയോഗിക്കുന്നത്.
ചൈന, കൊറിയ പോലുള്ള രാജ്യങ്ങളില്‍ നിന്ന് കാസര്‍കോടിന്റെ സാധ്യതകള്‍ മനസ്സിലാക്കി ഇറക്കുമതി ചെയ്യുകയാണെന്ന് കാസര്‍കോട്ടെ പര്ദവ്യാപാരത്തിന്റെ ഇടനിലാക്കാരനായി പ്രവര്‍ത്തിക്കുന്ന ഹനീഫ പറയുന്നു.
പര്‍ദ വിപണിയില്‍ മേല്‍ത്തരം തുണിക്ക് തന്നെയാണ് ഇന്നും പ്രാധാന്യം. നല്ല കറുപ്പുള്ള തുണികളിലാണ് അഴക് കൂടുന്നത് എന്ന് തന്നെയാണ് പര്‍ദയെ മറ്റ് ഫാഷന്‍ ട്രെന്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. എത്രകടകളില് കയറിയിറങ്ങിയാലും മതിവരാത്ത ഏറ്റവും പുതിയ ട്രെന്റകള്ക്ക് പിറകെയാണ് ഉപഭോക്താക്കളെന്ന് അദ്ദേഹം പറയുന്നു.
പര്‍ദയുടെ വിലനിലവാരവും ഏറെ കൗതുകമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമുള്ള ഗുണമേന്മയുള്ള തുണികളെ ആശ്രയിച്ചുരുന്ന കാലം മാഞ്ഞ് പോയി. വ്യാപാരകാര്യങ്ങളില്‍ രാജ്യങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഏത് തരം തുണിത്തരവും യഥേഷ്ടം നമ്മുടെ മാര്‍ക്കറ്റിലും എത്താന്‍ തുടങ്ങി. ഇതോടെ വിദേശ ഡിസൈനുകളും ട്രെന്റുകളും കാസര്‍കോടിന്റെ പര്ദക്കടകളിലും കണ്ട് തുടങ്ങി. ഇന്ന് ഏറ്റവും നല്ല ഗുണമേന്മയുള്ള റെഡിമെയ്ഡ് പര്‍ദകള്‍ രണ്ടായിരം രൂപയ്ക്ക് ലഭിക്കാന്‍ തുടങ്ങി. അതേസമയം പതിനായിരം രൂപ വരെയുള്ള പര്‍ദകളും വിപണിയിലിറങ്ങുന്നുണ്ട്.
പര്‍ദയുടെ ഗുണമേന്മയും ട്രെന്റുകളും മാത്രം കണക്കുകൂട്ടുന്ന ഉപഭോക്താക്കള്‍ അതിന്റെ വില കാര്യമാക്കുന്നില്ല. ഉപഭോക്താവിന്റെ സാമ്പത്തിക നേട്ടത്തിനപ്പുറത്ത് എങ്ങനെ പര്‍ദയിലെ വൈവിധ്യങ്ങള്‍ പരീക്ഷിച്ച് സംതൃപതരാക്കാം എന്നത് മാത്രമാണ് വ്യാപാരികള്‍ ലക്ഷ്യംവെക്കുന്നത്.
പര്‍ദയോടൊപ്പം ഇപ്പോള്‍ ഷോബട്ടണുകളും ഷുഗര്‍ ബട്ടണുകളും താരങ്ങളില്‍ താരമായി ഉയരുന്നുണ്ട്. കറുത്ത വസ്ത്രങ്ങളിള് തിളങ്ങുന്ന ബട്ടണുകള്‍ പര്‍ദകള്‍ക്ക് പകിട്ടേറും എന്നത് തന്നെ കാരണം.
പര്‍ദയോടൊപ്പം ഇപ്പോള്‍ ഷോബട്ടണുകളും ഷുഗര്‍ ബട്ടണുകളും താരങ്ങളില്‍ താരമായി ഉയരുന്നുണ്ട്. കറുത്ത വസ്ത്രങ്ങളിള് തിളങ്ങുന്ന ബട്ടണുകള്‍ പര്‍ദകള്‍ക്ക് പകിട്ടേറും എന്നത് തന്നെ കാരണം.
കാസര്‍കോട്ട് ഇന്ന് പര്ദകള്ക്കായി ദുരെനാടുകളില് നിന്ന് പോലും ഇവിടത്തെ കടകളിലെത്താറുണ്ടെന്ന് പുതിയസ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി പര്‍ദ ഉടമ പറയുന്നു. അതേ സമയം വിദ്യാര്‍ത്ഥിനികളും പര്‍ദ സുലഭമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇവര്‍ക്ക് വേണ്ട ലളിതമായ പര്‍ദകളും വിറ്റഴിയുന്നതായി അല്‍ജസീറ പര്ദസെന്ററിലെ ജീവനക്കാരി റിഫാന പറഞ്ഞു. പെരുന്നാള്‍ വിപണി സജീവമാകുന്നതോടൊപ്പം പര്ദവിപണിയും ഉണരും. ഈ കലായളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് പര്ദഷാളുകളാണ്.
കാസര്‍കോട്ട് പര്ദവിപണി സജീവമാകുമ്പോഴും ഉപഭോക്താവിന്റെ ആവശ്യപ്രകാരം തയ്ക്കാന്‍ ആളെ കിട്ടാതെ വരികയാണ്. പ്രത്യേക വൈദഗ്ധ്യമുള്ള തയ്യല്‍ തൊഴിലാളികളെ 20,000 രൂപവരെ ശമ്പളം കൊടുത്താണ് നിയമിക്കുന്നത്. മലായളികള്‍ ഈ രംഗത്ത് വരാത്തത് കാരണം ഉത്തര്‍പ്രദേശുകാരാണ് പര്‍ദ തയ്ക്കുന്നതിലേറെയും. പര്‍ദയിലെ വന്‍തോതിലുള്ള വിപണനം ലക്ഷ്യം വെച്ച് ആരംഭിക്കുന്ന പര്ദഷോപ്പുകള്ക്ക് തയ്യല്‍ തൊഴിലാളികളുടെ അഭാവമാണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. അതേസമയം പര്ദഷോപ്പുകളില് ഉപഭോക്താവായ സ്ത്രീകളെ സ്വാധീനിക്കാന്‍ സ്ത്രീജീവനക്കാര്‍ തന്നെയാണ് പര്ദഷോപ്പുകളില് കൂടുതലുള്ളതും.
![]() |
| പി.കെ ജുവൈരിയ |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,





പര്‍ദ്ദ മാന്യമായ വസ്ത്ര ധാരണ രീതി തന്നെ ആണ് പക്ഷെ ഇന്ന് പര്‍ദ്ദ എന്നത് സ്ത്രീയുടെ ശരീരത്തിന്റെ അഴകൊടിവുകളെ പുരുഷന്റെ മുന്നില്‍ പ്രധാര്ശിപ്പിക്കുന്ന ഒരു സെക്സി ഡ്രസ്സ് ആയി.
ReplyDeleteആ മാന്യ വസ്ത്ര ധാരണ രീതിയെ പുതിയ തലമുറ അവര്‍ക്കിഷ്ടമുള്ള പോലെ വികൃതമാക്കി കൊണ്ടിരിക്കുകയാണ്…
Elllaa koprayangalum marikkunnathin mumb...pinney pattillllo...
ReplyDeleteBharthaavum bharyayum kayyum neeti allahuvinte aduth ninn vaangattey...