റംസാന്‍ വ്രതമാസം ശനിയാഴ്ച രണ്ടാമത്തെ പത്തിലേക്ക് പ്രവേശിച്ചു. ഇനിയുള്ള പത്ത് ദിനരാത്രങ്ങള്‍ വിശ്വാസികള്‍ക്ക് പാപമോചനപ്രാര്‍ഥനകളുടേതാകും. റംസാന്‍ ആദ്യപത്ത് കാരുണ്യത്തിന്റെതും(റഹ്മത്ത്) രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെതും(മഗ്ഫിറത്ത്) മൂന്നാമത്തേത് നരകമോചനത്തിന്റെതുമാണെന്നാണ് പ്രവാചക വചനം.
'ലോകരക്ഷിതാവേ, എന്റെ പാപങ്ങള്‍ നീ മാപ്പാക്കണേ..' എന്നര്‍ഥംവരുന്ന പ്രാര്‍ഥനാവചനങ്ങള്‍ രണ്ടാമത്തെ പത്തില്‍ വിശ്വാസികള്‍ ധാരാളമായി ഉരുവിടുന്നു.
ഈ പത്തിലെ പ്രധാന ദിവസങ്ങളില്‍ ഒന്നാണ് ബദര്‍ദിനം. മുഹമ്മദ് നബി സ്വന്തമായി നയിച്ച ആദ്യത്തെ വിശുദ്ധയുദ്ധമാണ്ബദര്‍. റംസാന്‍ പതിനേഴിനായിരുന്നു ഇത്. ഇതിന്റെ ഓര്‍മപുതുക്കുന്ന ദിനമാണ് ബദര്‍ദിനം. ഈ ദിനത്തില്‍ പള്ളികളില്‍ ബദര്‍മൗലീദ് (പ്രകീര്‍ത്തനം) പാരായണം നടക്കും. പ്രത്യേക പ്രാര്‍ഥനകളും അന്നദാനവും ഉണ്ടാകും.
മുന്‍കാലങ്ങളില്‍ ഓരോ വീടുകളിലും നോമ്പുതുറയ്ക്കായി പാകംചെയ്ത പത്തിരിയുടെ ഒരുഭാഗം ബദര്‍ദിനത്തില്‍ പള്ളികളില്‍ ഒരുമിച്ചുകൂട്ടി വിതരണംചെയ്യലായിരുന്നു. ഇപ്പോള്‍ പള്ളിക്കമ്മറ്റികളുടെ നേതൃത്വത്തില്‍ ഭക്ഷണം പാകംചെയ്താണ് വിതരണംചെയ്യുന്നത്. പലയിടങ്ങളിലും ജാതിമതഭേദമെന്യേയാണ് ഈ നേര്‍ച്ചഭക്ഷണം വാങ്ങാന്‍ ആളുകളെത്തുന്നത്.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment