പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനോടു റയില്‍വേ അവഗണന തുടരുന്നതായി പരാതി. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ബേക്കല്‍ കോട്ടയുടെ കമാനമായാണു കോട്ടിക്കുളം അറിയപ്പെടുന്നത്.
മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതു റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ്. കഴിഞ്ഞ റയില്‍വേ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ റവന്യൂ വരുമാനത്തില്‍ മുന്നിലായതുകൊണ്ടു കോട്ടിക്കുളം റയില്‍വേ സ്‌റ്റേഷനെ ആദര്‍ശ് സ്‌റ്റേഷനായി ഉയര്‍ത്തിയെങ്കിലും ഒരു വികസനവും ഇതുവരെയുണ്ടായില്ല. കോട്ടിക്കുളം സ്‌റ്റേഷനില്‍ റയില്‍വേ മേല്‍പ്പാലത്തിനു സ്ഥലമെടുപ്പു നടന്നെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
സ്റ്റേഷനില്‍ വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന റിസര്‍വേഷന്‍ കൗണ്ടര്‍ പുനരാരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പരശുറാം എക്‌സ്പ്രസിനു സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യവും റയില്‍വേ കണ്ടില്ലെന്നു നടിക്കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സ്റ്റേഷന്റെ വികസനത്തിനായി വിവിധ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും സമരപരിപാടികള്‍ ആരംഭിക്കുമെന്നും സ്റ്റേഷന്‍ വികസന കമ്മിറ്റി സെക്രട്ടറി പി.വി.ഉദയകുമാര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottikulam, Palakunnu, Bekal Fort, Tourism.



No comments:
Post a Comment