Latest News

ക്ലീന്‍ ചീറ്റ് നല്‍കുന്നതിന് മുമ്പ് പോത്തന്റെ പൂര്‍വ്വകഥകള്‍ അന്വേഷിക്കണം: യൂത്ത്‌ലീഗ്

കാസര്‍കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന രാംദാസ് പോത്തനെന്ന മുന്‍ പോലീസ് മേധാവിയെ കുറ്റവിമുക്തനാക്കാനുള്ള നടപടി അങ്ങേയറ്റം ഖേദകരമാണെന്നും സി.ബി.ഐയുടെ കണ്ടെത്തല്‍ സംശയം ജനിപ്പിക്കുന്നുണ്ടെന്നും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടിയും ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫും പ്രസ്താവിച്ചു. 

ക്ലീന്‍ ചീറ്റ് നല്‍കുന്നതിന് മുമ്പ് പോത്തന്റെ പൂര്‍വ്വ കഥകള്‍ അന്വേഷിക്കേണ്ടതായിരുന്നു.
കാസര്‍കോട് നടന്ന ലീഗ് സമ്മേളനത്തിനിടയില്‍ സ്വയം രക്ഷക്കുവേണ്ടിയാണ് പോത്തന്‍ വെടിയുതിര്‍ത്തതെന്ന് സി.ബി.ഐ പറയുന്നു. എന്നാല്‍ അവിടെ ജനങ്ങള്‍ ആക്രമാസക്തമായിരുന്നില്ല എന്നതും വെടിവെപ്പിന്റെ സാഹചര്യം ഉണ്ടായിരുന്നില്ല എന്നതും പകല്‍പോലെ സത്യമാണ്. 

ആരോടോ ഉള്ള പകവീട്ടലെന്നപോലെയായിരുന്നു അന്ന് പോത്താന്‍ തോക്കെടുത്ത് ഷഫീഖ് എന്ന നിരപരാധിയായ യുവാവിന്റെ നേര്‍ക്ക് വെടിയുതിര്‍ത്തത്. വെടിവെക്കുമ്പോള്‍ പാലിക്കേണ്ട മുന്നറിയിപ്പൊന്നും പാലിക്കാതെ, അരക്കെട്ടിന് താഴെ മാത്രമേ വെടിയുതിര്‍ക്കാവു എന്ന നിയമം കാറ്റില്‍ പലര്‍ത്തിയാണ് പോത്താന്‍ അഴിഞ്ഞാടിയത് എന്ന് ആരും മറന്നിട്ടില്ല.
കാക്കി അണിഞ്ഞ സന്ദര്‍ഭങ്ങളിലൊക്കെ പോത്തന്‍ കാക്കിയുടെ നിക്ഷ്പക്ഷത മറന്നപോലെ പെരുമാറി എന്നതിന് ഒരുപാട് തെളിവുകളുണ്ട്. അതുകൊണ്ട് തന്നെ ക്ലീന്‍ ചീറ്റ് നല്‍കിയ സി.ബി.ഐ സംഘം ഒന്നുമറിയാതെയോ അല്ലെങ്കില്‍ മറ്റെന്തോ താല്പര്യത്തിന് വഴങ്ങിയോ ആണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
1992-ല്‍ നാട് കത്തിയെരിയുന്ന സമയത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടപ്പോള്‍ പ്രതികളെ പിടികൂടുന്നതിന് പകരം നിരപരാധിയായ ഒരു യുവാവിന് വെടിവെച്ചുകൊന്ന സംഭവം കാസര്‍കോടിന്റെ മനസ്സിലുണ്ട്. അതേ സമയത്ത് അണങ്കൂരില്‍ ഒരു യുവാവിനെയും ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയിരുന്നു. സേവനത്തിനിടയിലത്രയും ഒരു വിഭാഗത്തിനെതിരെ പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കാനുള്ള തീരുമാനം സി.ബി.ഐ പുനപരിശോധിക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.