Latest News

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; എ. ഫിറോസ് കീഴടങ്ങി

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന് മുന്‍പാകെ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.

ഒന്നര മാസത്തെ ഒളിവുജീവിതത്തിനു ശേഷം ഉച്ചയ്ക്ക് 2.40 ഓടെയാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ ഫിറോസ് കീഴടങ്ങുമെന്ന് അഭിഭാഷകന്‍ രാവിലെ പോലീസിനെ അറിയിച്ചിരുന്നു.

ഫിറോസ് ഉന്നത ഉദ്യോഗസ്ഥനാണ്, കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്, തട്ടിപ്പു കേസിലെ പ്രതിയാണ്, ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

ഫിറോസിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ എ.ഡി.ബി. വായ്പ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് സലീം എന്ന ബില്‍ഡറിന്റെ 40 ലക്ഷം രൂപ തട്ടിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഫിറോസ് ശ്രമം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഫിറോസിന്റെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു. ബിജു രാധാകൃഷ്ണനും സരിത എസ്. നായരുമാണ് ഈ കേസിലെ മറ്റു പ്രതികള്‍ .

സരിതയും ബിജുവും അറസ്റ്റിലായപ്പോള്‍ തന്നെ ഫിറോസും അറസ്റ്റിലാവുമെന്ന് കരുതിയിരുന്നെങ്കിലും അതു നടന്നില്ല. ഫിറോസിനെ സംബന്ധിച്ച ഫയല്‍ കാണാതായപ്പോഴും അറസ്റ്റുണ്ടായില്ല. പിന്നീട് ഫിറേസ് തിരുവനന്തപുരം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അതു തള്ളുകയായിരുന്നു. അതിനുശേഷമാണ് ഒളിവില്‍ പോയത്.

ഒളിവില്‍ പോയ ഫിറോസിനെ കണ്ടെത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കുക പോലും ചെയ്തിരുന്നു. ഇതിനിടയിലാണ് കീഴടങ്ങല്‍ .


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Firoz, Solar-Case, Saritha S Nair, PRD, Medical-College

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.