ബേക്കല്‍: പ്രായപൂര്‍ത്തിയാകാത്ത കളനാട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തുവെന്ന പരാതിയില്‍ കീഴൂര്‍ സ്വദേശിയായ യുവാവിനെതിരെ ബേക്കല്‍ പോലീസ്കീ കേസെടുത്തു. കീഴൂരിലെ വിശാഖി(24)നെതിരെയാണ് കേസ്. വിശാഖിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.
ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കളനാട് മൂവാരിത്തൊട്ടിയിലെ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തുവെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശാഖിനെതിരെ പോലീസ് കേസെടുത്തത്. ജൂണ്‍ 13 ന് രാവിലെ പത്ത് മണിയോടെയാണ് കളനാട് പെണ്‍കുട്ടി കീഴൂര്‍ യുവാവിനോടൊപ്പം പോയത്. വിശാഖുമായി പെണ്‍കുട്ടി നാലുവര്‍ഷക്കാലമായി പ്രണയത്തിലാണ്. എന്നാല്‍ വീട്ടുകാര്‍ മറ്റൊരു യുവാവിന് പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കാന്‍ ആലോചിച്ചതോടെയാണ് പെണ്‍കുട്ടി വിശാഖിനോടൊപ്പം പോയത്.
ഇടുവുങ്കാലില്‍ കാത്തുനിന്ന വിശാഖിനോടൊപ്പം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി അവിടെ നിന്നും വടകരയിലുള്ള വിശാഖിന്റെ ബന്ധുവീട്ടില്‍ തങ്ങുകയും പതിനഞ്ച് ദിവസത്തോളം ഇരുവരും അവിടെ താമസിക്കുകയും ചെയ്തു. 2013 ജൂലായ് 1 ന് വടകര ഒതോത്ത് ക്ഷേത്രത്തില്‍ വിശാഖും പെണ്‍കുട്ടിയും വിവാഹിതരായി. വിശാഖിന്റെ മാതാപിതാക്കളും ബന്ധുക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ജൂലായ് 4 ന് പെണ്‍കുട്ടി വിശാഖിനോടൊപ്പം കീഴൂരിലെ വീട്ടിലേക്ക് വന്നു. വിശാഖിന്റെ പേരില്‍ പോലീസ് കേസെടുക്കുമോ എന്ന ഭയം കാരണം പെണ്‍കുട്ടിയും വിശാഖും ബന്ധു വീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ ബുധനാഴ്ച വിശാഖിന്റെ പിതാവിനോടൊപ്പം പെണ്‍കുട്ടി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കി.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ട പ്രകാരം വിശാഖിന്റെ കൂടെ പോയതാണെന്നും വിശാഖിനോടൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയും വിശാഖും വിവാഹിതരായതിന്റെ രേഖകളും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിന്റെ രേഖകളും പോലീസ് ഹാജരാക്കി..
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment