തിരുവനന്തപുരം: എം.ബി.ബി.എസ്. വിദ്യാർത്ഥിനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പോണ്ടിച്ചേരി ജിപ്മർ യൂണിവേഴ്സിറ്റിയിൽ പോയി അന്വേഷണം നടത്തും. ശനിയാഴ്ചയാണ് ഉള്ളൂർ നീരാഴി ലെയിൻ എൻ.എൽ.ആർ.എ 338 ഭാഗ്യശ്രീയിൽ ഡോ. രാജീവിന്റെയും (തിരുവനന്തപുരം കണ്ണാശുപത്രി) മെഡിക്കൽകോളേജ് ആശുപത്രി ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ. സോജയുടെയും മകളായ രജിത രാജീവ് (20) മരിച്ചത്. കഴക്കൂട്ടത്തെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിനോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കോ ലഭിച്ചിട്ടില്ല.
ഞായറാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോർട്ടം സംബന്ധിച്ച വിവരങ്ങൾ ഡോക്ടർമാർ പൊലീസിന് നൽകിയിട്ടില്ല. മൈക്രോബയോളജി വിഭാഗത്തിലെ റിപ്പോർട്ടു കൂടി ലഭ്യമാകേണ്ടതുണ്ടെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ലഭ്യമായ സൂചന അനുസരിച്ച് ഭക്ഷ്യവിഷബാധ മരണകാരണമാകാനുള്ള സാധ്യതയില്ലെന്ന് മെഡിക്കൽ കോളേജ് സി.ഐ .നാസറുദ്ദീൻ പറഞ്ഞു. വിഷം ഉള്ളിൽ ചെന്നതാകാം മരണകാരണമെന്നും പൊലീസ് സംശയിക്കുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള സാദ്ധ്യത വിരളമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ഹോട്ടലിൽ നിന്ന് കഴിച്ച ബിരിയാണിയാണ് മരണകാരണമെങ്കിൽ ഇതേ ബിരിയാണി കഴിച്ച മറ്റുള്ളവർക്കും ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥത ഉണ്ടാകണമായിരുന്നു. അതുണ്ടായിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ബിജു പ്രഭാകരൻ അറിയിച്ചത്.
അതേസമയം, സംഭവത്തിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴക്കൂട്ടം ഹലായീസ് ദം ബിരിയാണി ഹോട്ടൽ ഉടമ ഷിറോസ്ഖാൻ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി. പെൺകുട്ടിയുടെ ഡോക്ടർമാരായ മാതാപിതാക്കളുടെ സ്വാധീനം നിമിത്തം കേസിൽ ഇടപെടലുകളും തിരിമറികളും ഉണ്ടാകാനിടയുണ്ടെന്നും ഹോട്ടൽ ഉടമയുടെ പരാതിയിൽ പറയുന്നുണ്ട്. ഹോട്ടൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അടപ്പിച്ചിരിക്കുകയാണ്.
പോണ്ടിച്ചേരിയിൽ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്നു രജിത. അവിടെ വിദ്യാർത്ഥിനിയ്ക്കുള്ള ബന്ധങ്ങളും വിവരങ്ങളും അന്വേഷിക്കാനാണ് പൊലീസ് പോകുന്നത്. ഞായറാഴ്ച രജിതയുടെ മുറി പൊലീസ് പരിശോധിച്ചിരുന്നു. എന്തെങ്കിലും ഗുളികകളോ, വിഷമോ കണ്ടെത്താനായിട്ടില്ല. കുട്ടിയ്ക്ക് മറ്റെന്തെങ്കിലും രഹസ്യബന്ധമുള്ള വിവരവും രക്ഷകർത്താക്കൾക്ക് അറിയില്ല.

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത; ഭക്ഷ്യവിഷബാധ യേറ്റാണെന്ന് ബന്ധുക്കള്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment