കാസര്‍കോട്: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിനായിരങ്ങളെ സ്വീകരിക്കാന്‍ സഅദാബാദ് ഒരുങ്ങി.
നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ വിശാലമായ തീരത്ത് ജനസാഗരം തീര്‍ക്കും. മൂന്ന് വര്‍ഷം മുമ്പാണ് വിപുലമായ ഒരുക്കങ്ങളോടെ വിശുദ്ധ റമളാനിലെ 25ാം രാവില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. എല്ലാ വര്‍ഷവും റമളാന്‍ 25ാം രാവില്‍ സഅദിയ്യ ആത്മീയ സംഗമത്തന് വേദിയാകും.
ആഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹൂസൈന്‍ കടവത്ത് പതാക ഉയര്‍ത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് എം. അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. ഉദ്ഘാടന സമ്മേളനം വൈകിട്ട് 4:30ന് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചുക്കോയ ബായാര്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ശുഹൈബ് ആലിം സാഹിബ് കീളക്കര, എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ.പി.എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് ജലാലൂദ്ധീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, എന്‍. എം. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ചെമ്പരിക്ക, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, ശാഫി സഅദി ബാംഗ്ലൂര്‍, എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസ്സാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, പാദൂര്‍ കുഞ്ഞാമു ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. അബുബക്കര്‍ ഹാജി, പി.ബി. അഹ്മദ് ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, മുല്ലച്ചേരി അബ്ദുര്‍ റഹ്മാന്‍ ഹാജി, കൊവ്വല്‍ ആമു ഹാജി, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഖാദിര്‍ ഹാജി മുല്ലച്ചേരി, സുല്‍ത്താന്‍ കുഞ്ഞഹമദ് ഹാജി, കൂവൈത്ത് അബ്ദല്ല ഹാജി, നൂര്‍ മുഹമ്മദ് ഖത്തര്‍, ഇബ്രാഹിം ഹാജി ഉപ്പള, തുടങ്ങിയവര്‍ സംബന്ധിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും.
സമൂഹ നോബ് തുറയില്‍ ഓരേ സമയം ആയിരങ്ങള്‍ കണ്ണിയാകും. ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ് നിസ്‌കാരം, എന്നിവക്കു ശേഷം നടക്കുന്ന ജലാലിയ്യ: ദിക്ര്! ഹല്‍ഖയക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളിപറമ്പ് നേതൃത്വം നല്‍കും. തൗബാ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. അബ്ദുല്‍ ലത്ഥീഫ് സഅദി പഴശ്ശി ഉദ്‌ബോധനം നടത്തും. സമാപന പ്രാര്‍ത്ഥന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് നിര്‍വഹിക്കും.
സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.
സമ്മേളനത്തിലേക്ക് കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ ഘടകങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരും. സമ്മേളന സന്ദേശം എത്തിക്കുന്നതിന് സന്ദേശയാത്രയും നേരട്ട് ക്ഷണിക്കുന്നതിന് ഗൃഹ സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിച്ചു. സഅദിയ്യ:യുടെ മുന്നേറ്റത്തിന് പ്രഖ്യാപിച്ച കവര്‍ പദ്ധതിയുടെ പ്രചരണവും ഇതോടൊപ്പം നടന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഹാജി അബ്ദുല്ല ഹൂസൈന്‍ കടവത്ത് (ചെയര്‍മാന്‍ സ്വാഗത സംഘം), കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (പ്രസിഡണ്ട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രസിഡണ്ട് ജില്ലാ എസ്.വൈ.എസ്), ശാഫിഹാജി കിഴൂര്‍ (വൈസ് ചെയര്‍മാന്‍ സ്വാഗത സംഘം), അബ്ദുല്ല ഹാജി കളനാട് (കണ്‍വിനര്‍, സ്വാഗത സംഘം) എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Press Meet , Sa-adiya, Ramzan Prayer, Deli

No comments:
Post a Comment