Latest News

'മാക്‌സിമം നാനോ'യ്‌ക്ക് 13 ലക്ഷം


കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി തയ്യാറാക്കിയ ആര്‍ട്ട് കാര്‍ ലേലത്തില്‍ പോയത് 13,01,402 രൂപയ്‌ക്ക്. 'മാക്‌സിമം നാനോ' എന്ന പേരില്‍ ഇന്‍സ്റ്റലേഷനായി സാഫ്രൺആര്‍ട്ട് വെബ് സൈറ്റിലാണ് നാനോ കാര്‍ ലേലത്തിനു വച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ ലേലം ചൊവ്വാഴ്ച രാത്രി 8.30 വരെ നീണ്ടു. തുക കൊച്ചി ബിനാലെ ഫൗണ്ടേഷന് കൈമാറും.

കൊച്ചിയിലെ കോഫി ബീന്‍സും തിരുവനന്തപുരത്തെ ലാ ഗാലറി 360 ഉം ചേര്‍ന്ന് ബിനാലേക്ക് സംഭാവന നല്‍കിയ കാര്‍ തന്റെ കൈയൊപ്പു ചാര്‍ത്തി നടന്‍ മോഹന്‍ലാലാണ് കൈമാറിയത്. ഫെബ്രുവരി അവസാനം കാറില്‍ ചിത്രം വരച്ച് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഇടപ്പള്ളിയിലെ ലുലു മാളിലായിരുന്നു കാര്‍ പ്രദര്‍ശനത്തിനു വച്ചിരുന്നത്. ഓട്ടോമോട്ടീവ് പെയിന്റ് ഉപയോഗിച്ചു ചിത്രം വരച്ച കാറിന്റെ നിറം മങ്ങാതിരിക്കാന്‍ ലാമിനേറ്റ് ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.