Latest News

‘ഏഴു സുന്ദര രാത്രികളില്‍’ ദിലീപും റീമ കലിങ്കലും ഒന്നിക്കുന്നു

സൂപ്പര്‍ഹിറ്റ് ചിത്രം ക്ലാസ്‌മേറ്റ്‌സിനു ശേഷം ലാല്‍ജോസ്-ജെയിംസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഏഴു സുന്ദര രാത്രികള്‍’. ദിലീപം റീമ കലിങ്കലുമാണ് മുഖ്യവേഷത്തിലെത്തുന്നത്. റിമയെക്കൂടാതെ മറ്റൊരു നായിക കൂടിയുണ്ടാകും. പുതുമുഖതാരത്തെയാണ് സംവിധായകന്‍ ലാല്‍ജോസ് ഈ റോളിലേയ്ക്ക് അന്വേഷിക്കുന്നത്.

ഒരു പരസ്യചിത്ര സംവിധായകന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പരസ്യസംവിധായകന്റെ വിവാഹത്തിന് 
ഏഴു നാള്‍ മുമ്പുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളിലൂടെയാണ് കഥ വഴിമാറുന്നത്. ദിലീപിന്റെ ക്രിസ്മസ് ചിത്രമായിരിക്കും ഏഴു സുന്ദരരാത്രികള്‍ എന്നാണ് കരുതുന്നത്. ഹിറ്റ് ചിത്രം ക്ലാസ്‌മേറ്റ്‌സിന്റെ തിരക്കഥ നിര്‍വഹിച്ചതും ജെയിംസ് ആല്‍ബര്‍ട്ട് ആണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Laljose-Jaims, Dileep, Rima Kallingal, MoEezhu Sundara Rathrikal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.