Latest News

സെപ്തംബര്‍ ഒന്നിന് കാസര്‍കോട്ട് മാനവമൈത്രി സംഗമം

കാസര്‍കോട്: വിവിധ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഒന്നിന് കാസര്‍കോട്ട് മാനവമൈത്രി സംഗമം നടത്തുന്നു. 

ജില്ലാഭരണകൂടം, കാസര്‍കോട് റോട്ടറിക്ലബ്, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, കാസര്‍കോട് പീപ്പിള്‍സ് ഫോറം, കുടുംബശ്രീ, ജനശ്രീ, നെഹ്‌റുയുവകേന്ദ്ര, എന്‍ എസ് എസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റസ് പോലീസ്, സന്നദ്ധസംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കുന്നത്. 

ജില്ലയുടെ പുരോഗതി പിന്നോട്ട് വലിക്കുന്ന സാഹചര്യം മാറ്റിയെടുക്കുക മാനവമൈത്രിയിലൂടെ നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് തളങ്കര, മീപ്പുഗുരി, അണങ്കൂര്‍ എന്നിവിടങ്ങളില്‍ നിന്നാംരംഭിക്കുന്ന റാലി കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടില്‍ സംഗമിക്കും. 

11 മണിക്ക് നടക്കുന്ന മാനവമൈത്രി സംഗമം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. പി ബി അബ്ദുള്‍റസാഖ് എം എല്‍ എ, ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ജോസ്, വിവിധ മതനേതാക്കള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.