Latest News

പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പാചക വാതക സിലിണ്ടറിന്റെ സബ്‌സിഡി ബാങ്കുകള്‍ വഴി മാത്രമാണ് നല്‍കുന്നത്. ഇതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഗ്യാസ് ഏജന്‍സികളില്‍ നല്‍കണം. ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് പാചകവാതക സബ്‌സിഡി ലഭിക്കില്ല. ആധാര്‍ നമ്പര്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തെ സമയം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞയാഴ്ച സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ പറഞ്ഞിരുന്നു. എം.പി. അച്യുതന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മെയില്‍ ലോക്‌സഭയിലും മന്ത്രി ആധാര്‍ നിര്‍ബന്ധമല്ലെന്നാണ് അറിയിച്ചത്. ആധാര്‍ നമ്പര്‍ വേണമെന്ന് ശഠിച്ചാല്‍ പെട്രോളിയം കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. 

ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. എന്നാല്‍ പാര്‍മെന്ററി കാര്യമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ ഉറപ്പിനെയാണ് പെട്രോളിയം മന്ത്രാലയം ഇപ്പോള്‍ തള്ളിയിരിക്കുന്നത്. ഇത് ഉപഭോക്താക്കളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുമെന്ന് ഉറപ്പാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.