ഉദുമ: ജില്ലയിലെ കവുങ്ങ് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ കുഞ്ഞിരാമന് എംഎല്‍എ (ഉദുമ) മന്ത്രി കെ പി മോഹനനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കവുങ്ങ് കൃഷി ചെയ്യുന്ന ജില്ലയാണ് കാസര്‍കോട്.
അടക്ക വരുമാനമാര്‍ഗമായ നിരവധി ജനങ്ങള്‍ ജില്ലയിലുണ്ട്. അതിവര്‍ഷത്തില്‍ മഹാളി രോഗം വ്യാപകമായതുകാരണം അടക്ക കൊഴിഞ്ഞ് കര്‍ഷകര്‍ ദുരിതത്തിലായി.
അടക്ക വരുമാനമാര്‍ഗമായ നിരവധി ജനങ്ങള്‍ ജില്ലയിലുണ്ട്. അതിവര്‍ഷത്തില്‍ മഹാളി രോഗം വ്യാപകമായതുകാരണം അടക്ക കൊഴിഞ്ഞ് കര്‍ഷകര്‍ ദുരിതത്തിലായി.
കടം വാങ്ങിയും മറ്റുമാണ് കര്‍ഷകര്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്നത്. കടക്കെണിയും ഇവര്‍ക്ക് ഭീഷണിയാണ്. വിലത്തകര്‍ച്ച, ഉല്പാദനത്തിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങളും കൃഷിക്കാരുടെ ജീവിതം പ്രയാസത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ കവുങ്ങ് കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. മന്ത്രിക്ക് നിവേദനവും നല്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment