Latest News

ഒരു നടിയുടെ ഗ്ലാമര്‍ നിലനില്‍ക്കുന്നത് വസ്ത്രത്തിലല്ല വ്യകതിത്വത്തിലാണെന്ന് നടി ഇഷ

തിരുവനന്തപുരം: ഒരു നടിയുടെ ഗ്ലാമര്‍ നിലനില്‍ക്കുന്നതു ധരിക്കുന്ന വസ്ത്രത്തിലല്ലെന്നും മറിച്ചു വ്യക്തിത്വത്തിലാണെന്നും നടി ഇഷ തല്‍വാര്‍. തല മുതല്‍ കാല്‍വിരല്‍ വരെ വസ്ത്രം കൊണ്ടു മൂടിപ്പൊതിഞ്ഞാലും ചില നടിമാര്‍ക്കു ഗ്ലാമറാകാന്‍ കഴിയും. സൗന്ദര്യം വസ്ത്രത്തില്‍ മാത്രമല്ല. ഓരോ വ്യക്തിക്കും അവരവരുടെ രീതിയില്‍ ഗ്ലാമറാകാന്‍ കഴിയും. ശരീരം മുഴുവന്‍ മൂടിക്കെട്ടിയാലും ചിലപ്പോള്‍ സുന്ദരിയാകാന്‍ പറ്റും. മനുഷ്യന്റെ ശരീരഭാഷയാണു ഗ്ലാമറിന്റെ അടിസ്ഥാനം.

മേനിപ്രദര്‍ശനം കൊണ്ടു മാത്രമേ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നൊരു മുന്‍ധാരണ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അതു പൂര്‍ണമായും തെറ്റാണ്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ തല മുതല്‍ പാദം വരെ മറയ്ക്കുന്ന വസ്ത്രം ധരിച്ച മുസ്ലിം പെണ്‍കുട്ടിയായാണു ഞാന്‍ അഭിനയിച്ചത്. എന്നിട്ടും നടിയെന്ന നിലയില്‍ ഞാന്‍ വിജയിച്ചു. ചിത്രവും ഹിറ്റായിരുന്നു. സിനിമയുടെ ഭാഗമാണു ഗ്ലാമര്‍ പ്രദര്‍ശനവും. അതിനാല്‍ അതില്‍ നിന്നു മാറിനില്‍ക്കാനാകില്ല. ഗ്ലാമറസല്ലാത്ത വേഷങ്ങള്‍ മാത്രം ചെയ്താല്‍ ആ വിഭാഗത്തിലേക്കു ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും. പിന്നീടു ലഭിക്കുന്ന വേഷങ്ങളെല്ലാം അത്തരത്തിലുളളതായിരിക്കും. അതിനാലാണു ഗ്ലാമറസായ വേഷങ്ങള്‍ അന്യഭാഷകളില്‍ ചെയ്യുന്നത്- ഇഷ വ്യക്തമാക്കുന്നു.

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയ ഇഷ മലയാളത്തിനു പുറത്തു മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമറിന്റെ ലോകത്തു പാറിപ്പറന്നുകൊണ്ടിരിക്കെയാണു ഗ്ലാമറിനെക്കുറിച്ചുളള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാടു വ്യക്തമാക്കിയിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Esha talwar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.