കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം കാമുകന് വാക്കു മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂര്‍ സ്വദേശിനിയും കണ്ണൂരിലെ ഒരു സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ 28 കാരിയാണ് ഉറക്കഗുളിക കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതേത്തുടര്‍ന്നു യുവതിയെ കണ്ണൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയില്‍ താഴെചൊവ്വ സ്വദേശിയായ നാഫിക്കിനെതിരേ ടൗണ്‍ പോലീസ് കേസെടുത്തു.
തൃശൂര്‍ സ്വദേശിനിയായ പട്ടികജാതി വിഭാഗക്കാരിയായ പെണ്‍കുട്ടിയെ യുവാവ് ബാംഗ്ളൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നേരത്തെ വിവാഹ വാഗ്ദാനം നടത്തിയ യുവാവ് പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചതായും പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment