തിരുവനന്തപുരം: രക്തം മാറ്റുന്നതിനിടയില്‍ എച്ച്.ഐ.വി. ബാധിച്ച എട്ടുവയസ്സുകാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 5000 രൂപ വീതം അലവന്‍സും സര്‍ക്കാര്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ ഉത്തരവിട്ടു.
മാനന്തവാടി സ്വദേശിയായ പെണ്‍കുട്ടിക്ക് ഭാവിയില്‍ മരുന്നിനും വിദ്യാഭ്യാസത്തിനും ചെലവാകുന്ന പണം സര്‍ക്കാര്‍ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. രക്തം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക രക്തപരിശോധന സംവിധാനം കൊണ്ടുവരണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
മൂന്നുവയസ്സു മുതല്‍ ചികിത്സയുടെ ഭാഗമായി പെണ്‍കുട്ടിയുടെ രക്തം മാറ്റുന്നുണ്ട്. 2012 ജൂലായ് 20 ന് എച്ച്.ഐ.വി. ബാധിതയാണെന്ന് തിരിച്ചറിയുന്നതിനു മുമ്പ് 44 തവണ രക്തം മാറ്റിയതായി ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചു. 2007 മുതല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് രക്തം മാറ്റുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ ചൂണ്ടിക്കാണിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment