Latest News

നടി അഞ്ജലീന ജോളിയുടെ പേരില്‍ വൈറസ് പരക്കുന്നു

കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാന്‍ ഹോളിവുഡ് നടി അഞ്ജലീന ജോളിയുടെ പേരില്‍ വൈറസുകള്‍ വ്യാപിക്കുന്നു. ഹോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സെലിബ്രിട്ടി എന്ന വാര്‍ത്തയാണ് സ്പാം മെയിലിന്റെ രൂപത്തില്‍ കമ്പ്യൂട്ടറില്‍ എത്തുന്നത്. ഫോബ്‌സ് മാസിക പുറത്തുവിട്ട വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് കമ്പ്യൂട്ടര്‍ വൈറസുകളുടെ രൂപത്തിലെത്തിയിരിക്കുന്നത്.

സിഎന്‍എന്‍ ഐബിഎന്‍ ചാനലിന്റെ മെയില്‍ ഐഡിയിലാണ് സ്പാം ഇമെയിലുകള്‍ എത്തുന്നത്. വ്യാജ മെയിലാണെന്ന് മനസ്സിലാകാതിരിക്കാനാണ് ഈ ഐഡി ഉപയോഗപ്പെടുത്തി മെയിലുകള്‍ അയക്കുന്നത്. അഞ്ഡലീനയുടെ വാര്‍ത്തയടങ്ങുന്ന സിഎന്‍എന്നിന്റെ വെബ്‌പേജും ചിത്രവും മെയിലില്‍ ഉണ്ടാവും. വാര്‍ത്തയിലേക്കുള്ള ലിങ്ക് തറന്നാല്‍ അഡോബ് പ്ലെയര്‍ ഫയലിനു സമാനമായ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനായി നിര്‍ദേശം വരും. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തകരാറിലാവുന്നു.

ട്രോജന്‍ വൈറസുകള്‍ക്ക് സമാനമായ ഇത്തരം വൈറസുകള്‍ നേരത്തെയും പ്രശസ്തരുടെ പേരില്‍ മെയിലിന്റെ രൂപത്തില്‍ പരന്നിരുന്നു. വില്യം-കെയ്റ്റ് ദമ്പതികളുടെ മകനും ബ്രിട്ടണിലെ പുതിയ കിരീടാവകാശിയുമായി ജോര്‍ജ് അലക്‌സാണ്ടര്‍ ലൂയിസിന്റെ പേരിലും വൈറസ് കമ്പ്യൂട്ടറുകളില്‍ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Holiwoood, Computer Programe, Anjaleena Joli 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.