തൃക്കാക്കര: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടാന്‍ ശ്രമിച്ച ഒന്പതാം ക്ളാസുകാരിയെ പൊലീസ് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചു. കാക്കനാട് ഇടച്ചിറ സ്വദേശിയായായ പെണ്‍കുട്ടിയാണ് ചക്കരപ്പറമ്പ് സ്വദേശിയായ നൗഷാദ് (23) എന്ന യുവാവുമായി ഒന്നിച്ചു കഴിയുവാനായി തീരുമാനിച്ചുറപ്പിച്ച് വീടുവിട്ടത്. വീട്ടു സാധങ്ങള്‍ വാങ്ങാന്‍ ഇടപ്പള്ളിയിലെ മാളിലെത്തി ഷോപ്പിംഗ് നടത്തുന്നതിനിടെ പെണ്‍കുട്ടി യുണിഫോമിൽ നിൽക്കുന്നത് കണ്ട് പൊലീസ് സംശയം തോന്നി ചോദ്യം ചെയ് തപ്പോഴാണ് സംഗതി വെളിച്ചത്തായത്.
തുടർന്ന് കളമശേരി പോലീസ് ഇവരെ തൃക്കാക്കര പൊലീസിന് കൈമാറി. പൊലീസ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് വരുത്തി താക്കിത് നൽകി വിട്ടയച്ചു.
ജില്ല വിടാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. പെണ്‍കുട്ടി രാവിലെ വീട്ടിൽ നിന്ന് വസ്ത്രങ്ങള്‍ ബാഗിലാക്കിയാണ് യുവാവിനോടൊപ്പം പോന്നത്. 2011 മുതൽ നിരവധി ബൈക്ക് മോഷണ കേസിലെ പ്രതിയാണ് നൗഷാദ്. പെണ്‍കുട്ടിയെ ചതിയില്‍ പ്പെടുത്തി പണം തട്ടലാണ് ഇയാളുടെ ഉദ്ദേശമെന്ന് പോലീസ് കരുതുന്നു.
പല മാളുകളിലും കറങ്ങിനടന്ന് വിലകൂടിയ ആഡംബര കാറുകളിന്റെയും മറ്റും മുന്നിൽ നിന്ന് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത ശേഷം അവ ഫെയ്സ് ബുക്കില്‍ അപ് ലോഡ് ചെയ്‌താണ് ഇയാള്‍ പെണ്‍കുട്ടിയെ സ്വാധീനിച്ചിരുന്നത്. ഇൻഫോപർക്കിലെ എൻജിനീയർ ആണെന്നാണ് കുട്ടിയെ ഇയാൾ ധരിപ്പിച്ചിരുന്നത്. മറ്റു പെണ്‍കുട്ടികളുമായി ഇയാള്‍ ബന്ധം വെച്ച് പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Trikkakare, Face Book

No comments:
Post a Comment