കൊച്ചി: ഒരു മതത്തിനു മറ്റൊരു മതത്തെ വെറുക്കാനോ എതിര്‍ക്കാനോ സാധിക്കില്ലെന്നും മതങ്ങള്‍ തമ്മില്‍ സൗഹാര്‍ദം നിലനിര്‍ത്തേണ്ടതാണെന്നും പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു. മുസ്ലിം, ക്രിസ്‌ത്യന്‍, ഹിന്ദുമത പണ്ഡിതന്മാര്‍ ഒരുമിച്ച് സഹകരിക്കുകയും ചെയ്‌താല്‍ ഇവിടെ ഒരുതരത്തിലുള്ള സ്‌പര്‍ധകളോ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്നും യൂസഫലി പറഞ്ഞു.
കാക്കനാട് മൗണ്ട് കാര്‍മലില്‍ നടന്ന പ്രവാസികളുടെ ആഗോള സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സനാതന സംസ്‌കാരം എല്ലാ മതങ്ങളെയും സ്വീകരിച്ചവരാണ്. അക്രമം ചെയ്യുന്നവര്‍ ഇസ്ലാം മതവിശ്വാസിയല്ല. ക്രിസ്‌ത്യന്‍ സഭാനേതാക്കന്മാരും ബിഷപ്പുമാരുമായും തമ്മില്‍ നല്ല സ്‌നേഹബന്ധം പുലര്‍ത്തുന്ന ആളാണ് താനെന്നും ഗള്‍ഫ് മേഖലകളില്‍ ഇനിയും ക്രിസ്‌തീയ സഭയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ താന്‍ തയാറാണെന്നും യൂസഫലി പറഞ്ഞു.
എം.എ. യൂസഫലിയെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉപഹാരം നല്‍കി ആദരിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു. കമ്മിഷന്‍ സെക്രട്ടറി ഫാ. ജോസ് ചെറിയമ്പനാട്ട്, ഗ്ലോബല്‍ മീറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. മോഹന്‍ തോമസ്, അഡ്വ. ബിജു പറയനിലം എന്നിവര്‍ പ്രസംഗിച്ചു. ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്‌റ്ററല്‍ കെയര്‍ ഓപ് മൈഗ്രന്റ്‌സ് കമ്മിഷന്‍ ഡയറക്‌ടറിയുടെ പ്രകാശനം ചടങ്ങില്‍ നടന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment