കോഴിക്കോട് : മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായുള്ള യുവദര്‍ശന യാത്രക്ക് 30 ന് തുടക്കമാകും. യാത്രയുടെ ഒന്നാം ഘട്ടം മലബാര്‍ മേഖലയിലാണ് നടക്കുന്നത്. 30ന് പാലക്കാട് ജില്ലയില്‍ നിന്നും ആരംഭിച്ച് ഒക്‌ടോബര്‍ 9 ന് കാസര്‍കോട് ജില്ലയില്‍ സമാപിക്കും.
രണ്ടാം ഘട്ടം ഒക്‌ടോബര്‍ 21ന് തൃശൂര്‍ ജില്ലയില്‍ നിന്നും തുടങ്ങി ഒക്‌ടോബര്‍ 26ന് തിരുവനന്തപുരത്ത് സമാപിക്കും. സെപ്തംബര്‍ 30 ന് പട്ടാമ്പിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ യുവദര്‍ശന യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ജില്ലാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന സംഗമത്തില്‍ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലത്തിലെ മുഴുവന്‍ ഐ.വൈ അംഗങ്ങളും പ്രതിനിധികളായിരിക്കും.
സംഘടനയുടെ ഓരോ ഘടകത്തിന്റേയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ഐ.വൈ മാതൃകാ പ്രൊജക്ടുകള്‍ ഏറ്റുവാങ്ങുന്നതിം വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും പറഞ്ഞു. ഐഡിയല്‍ യൂത്ത്‌കോര്‍ അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും പുതിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദീകരണവും യാത്രയില്‍ പ്രധാന അജണ്ടയാണ്.
സംസ്ഥാന തലം മുതല്‍ ശാഖാ തലം വരെ ഉള്ള ഘടകങ്ങള്‍ പരസ്പരം സംവദിക്കുന്ന ഈ മുഖാമുഖ സന്ദര്‍ശന പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കീഴ്ഘടകങ്ങളോട് നേതാക്കള്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Youth Leege
No comments:
Post a Comment