ആറ്റിങ്ങൽ: കായംകുളത്ത് നിന്ന് തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ബലിയിടാൻ വന്ന കുടുംബാംഗങ്ങളിൽ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങലിനടുത്ത് ആലംകോട് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു അപകടം. ആറ്റിങ്ങൽ നിന്ന് മടത്തറയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആലംകോട് ബസ് സ്റ്റോപ്പിൽ നിറുത്തി ആളെ കയറ്റി മുന്നോട്ടെടുത്തതും അമിതവേഗതയിൽ എതിരെ വന്ന സ്കോർപ്പിയോ ഇടിക്കുകയായിരുന്നു. ഇടിയിൽ കാർ പൂർണമായും തകർന്നു.
ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തിയാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ രണ്ട് പേർ മരിച്ചു. ഒരാൾ മെഡിക്കൽകോളേജ് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റവരിൽ 7 പേരുടെ നില അതീവ ഗുരുതരമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി അജയകുമാറാണ് (26) സ്കോർപ്പിയോ ഓടിച്ചിരുന്നത്. ഇയാൾക്ക് പുറമെ കായംകുളം പത്തിയൂർ സ്വദേശികളായ കുട്ടൻ (56), കുട്ടന്റെ ഭാര്യ ഉഷ (45), കുട്ടന്റെ സഹോദരൻ ഗോപി (62), ഭാര്യ ശാന്തമ്മ (54), മക്കളായ കൃഷ്ണമ്മ (36), അജി (26), കുട്ടന്റെ സഹോദരി കമലമ്മ (65), രാമരാജൻ (55), സുശീല (47), സുകുമാരൻ (62), പത്മാവതി (50) എന്നിവരും കാറിലുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേരാണ് മരിച്ചത്. ആരൊക്കെയാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കൾ കായംകുളത്ത് നിന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലെത്താൻ വൈകുന്നതിനാലാണ് ഇവരെ തിരിച്ചറിയാത്തത്. പരിക്കേറ്റവരിൽ ഒരാളെ സർജിക്കൽ ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Atingal, Kayamkulam, Accident
No comments:
Post a Comment